യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ പിന്തുണക്കും -കിരീടാവകാശി
text_fieldsജിദ്ദ: സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിന് സഹായകമാകുന്നവിധത്തിൽ സൈനിക പ്രവർത്തനങ്ങൾ നിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകും. എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്താനുള്ള സൗദിയുടെ താൽപര്യം കിരീടാവകാശി ആവർത്തിച്ചു. ഒപെക് പ്ലസ് കരാറിന്റെ പങ്കും അത് നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി, ജപ്പാൻ വിഷൻ 2030ന്റെ ചട്ടക്കൂടിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളും അത് വികസിപ്പിക്കാനുള്ള അവസരങ്ങളും ഇരുവരും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.