നജ്റാൻ/പാലക്കാട്: പ്രതിഭ സാംസ്‌കാരികവേദി നജ്റാൻ, ഖാലിദിയ യൂനിറ്റ് അംഗം ആയിരിക്കെ മരിച്ച മോഹൻദാസിന്റെ കുടുംബത്തിന് നൽകുന്ന സഹായ ഫണ്ട് നാട്ടിൽ നടന്ന ചടങ്ങിൽ കൈമാറി.
മോഹൻദാസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഭാര്യക്ക് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഫണ്ട് കൈമാറി. പ്രതിഭ ജീവകാരുണ്യ വിഭാഗം കൺവീനർ അനിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിഭ അംഗം ആയിരിക്കെ മരിക്കുന്നവരുടെ ഒന്നാം തരം മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് വർഷംതോറും നൽകിവരുന്ന തുടർവിദ്യാഭ്യാസ സഹായ പദ്ധതി പ്രകാരം മോഹൻദാസിന്റെ മക്കൾക്ക് സഹായവും എം.എൽ.എ കൈമാറി.
കാഞ്ഞിരപ്പുഴ അമ്പംകടവ് സ്വദേശിയായിരുന്ന മോഹൻദാസ് നജ്റാനിൽ ഹൃദയാഘാതത്തെതുടർന്നാണ് മരിച്ചത്. അരുൺ ഓലിക്കൽ, പ്രദീപ് കുമാർ, സുനേഷ്, മല്ലുണ്ണി, ശശി, ശിവരാമൻ, പ്രകാശ്, വിനോദ്, ബഷീർ, ഷൈജു ചോഴികാടൻ, മനോഹരൻ, സിറാജ്, മോഹനൻ, ഷിറിൽ തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.