‘ഖു​ര്‍ആ​ന്‍ പ​ഠി​ക്കാം, ജീ​വി​ത വി​ജ​യം നേ​ടാം’ കാ​മ്പ​യി​ൻ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​നി​മ

ജി​ദ്ദ​യി​ൽ ന​ട​ത്തി​യ ഖു​ർ​ആ​ൻ സ​മ്മേ​ള​ന​ത്തി​ൽ സ​ലീം മ​മ്പാ​ട് സം​സാ​രി​ക്കു​ന്നു

ഖുർആൻ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥം -സലീം മമ്പാട്

ജി​ദ്ദ: ഭൂ​മി​യി​ലേ​ക്ക് അ​ല്ലാ​ഹു ന​ല്‍കി​യ ഏ​റ്റ​വും വി​ശി​ഷ്ട​മാ​യ സ​മ്മാ​ന​മാ​ണ് ഖു​ര്‍ആ​നെ​ന്നും ജാ​തി, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ത് മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും ഒ​രു​പോ​ലെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ടെ​ന്നും പ്ര​ശ​സ്ത പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സ​ലീം മ​മ്പാ​ട്. ‘ഖു​ര്‍ആ​ന്‍ പ​ഠി​ക്കാം, ജീ​വി​ത വി​ജ​യം നേ​ടാം’ ത​ല​ക്കെ​ട്ടി​ൽ ത​നി​മ ജി​ദ്ദ​യി​ൽ ന​ട​ത്തി​യ കാ​മ്പ​യി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ‘വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ വി​ശ്വാ​സി​യു​ടെ ജീ​വി​ത​ത്തി​ല്‍’ എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൗ​തി​ക​ലോ​ക​ത്തി​​ന്റെ ഭ്ര​മാ​ത്മ​ക​ത​യി​ല്‍ പെ​ട്ട് ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍മ​പ്പെ​ടു​ത്തി. ഖു​ര്‍ആ​ന്‍ ജീ​വി​ത​ത്തി​ല്‍ പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​യി​രം മാ​സം കൊ​ണ്ട് നേ​ടേ​ണ്ട കാ​ര്യം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​വാ​ച​ക​ന്‍ ത​ന്നെ അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നും അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ചു. 23 വ​ര്‍ഷം കൊ​ണ്ട് വ​ലി​യ നാ​ഗ​രി​ക​ത സൃ​ഷ്ടി​ക്കാ​ന്‍ ഖു​ര്‍ആ​ന് സാ​ധി​ച്ച​ത് അ​തു​കൊ​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റേ​ബ്യ​ന്‍ ജ​ന​ത​യു​ടെ മ​ലീ​മ​സ​മാ​യ ജീ​വി​ത​ത്തെ പ്ര​ശോ​ഭി​ത​മാ​ക്കി​യ​ത് ഖു​ര്‍ആ​​ന്റെ വെ​ളി​ച്ചം കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും വാ​യി​ക്കാ​നു​ള്ള ഖു​ര്‍ആ​​ന്റെ ക​ല്‍പ​ന​യാ​ണ് അ​തി​ന് നി​മി​ത്ത​മാ​യ​തെ​ന്നും പ്ര​ശ​സ്ത പ​ണ്ഡി​ത​ൻ ഡോ. ​ആ​ര്‍. യൂ​സു​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സാ​ര ഭാ​ഷ​യെ അ​വ​ലം​ബി​ച്ച് ജീ​വി​ച്ചി​രു​ന്ന ജ​ന​ത​ക്ക് നാ​ഗ​രി​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. കാ​ര​ണം ഒ​രേ ക​ഥ ത​ന്നെ നൂ​റു​ക​ണ​ക്കി​ന് ക​ഥ​ക​ളാ​യി അ​ത് ഉ​ദ്ധ​രി​ക്ക​പ്പെ​ടു​ക​യും മി​ത്തു​ക​ളാ​യി മാ​റു​ക​യും ചെ​യ്യും. പ്രാ​ചീ​ന അ​റ​ബി​ക​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ജ​ന​ത​യാ​യി​രു​ന്നു​വെ​ങ്കി​ലും ഖു​ര്‍ആ​ന്‍ അ​വ​തീ​ര്‍ണ​മാ​യ​തി​ലൂ​ടെ അ​വ​ര്‍ക്ക് നാ​ഗ​രി​ക സം​ഭാ​വ​ന​ക​ള്‍ അ​ര്‍പ്പി​ക്കാ​ന്‍ സാ​ധി​ച്ച​താ​യും ആ​ര്‍. യൂ​സു​ഫ് പ​റ​ഞ്ഞു.

സ​നാ​ഇ​യ്യ ജാ​ലി​യാ​ത്ത് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്ല സ​ഈ​ദ് സ​ഹ്റാ​നി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭൂ​മി​യി​ലെ സ്വ​ര്‍ഗീ​യ ആ​രാ​മ​മാ​ണ് ഖു​ര്‍ആ​ന്‍ പ​ഠ​ന സ​ദ​സ്സെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഫ​സ​ല്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ന​ജ്മു​ദ്ദീ​ന്‍ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ജാ​ലി​യാ​ത്ത് പ്ര​തി​നി​ധി അ​ബ്ദു​ല്‍ അ​സീ​സ് ഇ​ദ് രീ​സ് ആ​ശം​സ നേ​ർ​ന്നു. കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ആ​ര്‍.​എ​സ്. അ​ബ്ദു​ല്‍ ജ​ലീ​ല്‍ സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​ഷീ​ദ് ക​ട​വ​ത്തൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ന​ദീം നൂ​രി​ഷാ ഖി​റാ​അ​ത്ത് ന​ട​ത്തി.

 

സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​ർ

ഒ​ന്ന​ര മാ​സം നീ​ണ്ട കാ​മ്പ​യി​നി​ന്റെ സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജി​ദ്ദ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി വ​ൻ​ജ​നാ​വ​ലി സം​ബ​ന്ധി​ച്ചു. സൗ​ദി​യി​ലേ​യും കേ​ര​ള​ത്തി​ലെ​യും പ്ര​ഗ​ല്‍ഭ ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​ന്മാ​രും വാ​ഗ്മി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യ​ത് സ​മാ​പ​ന ച​ട​ങ്ങി​ന്റെ മാ​റ്റ് വ​ര്‍ധി​പ്പി​ച്ചു.

Tags:    
News Summary - Tanima Jeddah campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.