താനൂർ കെ.എം.സി.സി ഇഫ്താർ സംഗമം
റിയാദ്: കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് എക്സിറ്റ് 18-ൽ അഖദീർ ഇസ്തിറാഹയിൽ നടന്നു. മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം ഖിറാഅത്ത് നിർവഹിച്ചു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്ലിം ലീഗിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂർ അധ്യക്ഷതവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗം കെ.കെ. കോയാമ്മു ഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി, ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സഫീർ തുടങ്ങിയവർ സംബന്ധിച്ചു.
തിരൂർ സി.എച്ച്. സെൻറർ റിയാദ് ചാപ്റ്റർ സെക്രട്ടറി ബാവ താനൂർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കുള്ള മണ്ഡലം വിഹിതം റിയാദ് കെ.എം.സി.സി താനൂർ മണ്ഡലം ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിന് കൈമാറി. ശേഷം നടന്ന തസ്കിയത്, പ്രാർഥനാ സദസ്സിന് സജീർ ഫൈസി നേതൃത്വം നൽകി.
മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പ്രതിനിധികളും വെൽഫെയർ വിങ് ഭാരവാഹികളും മണ്ഡലം പ്രവർത്തകരും പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ താനൂർ, ജില്ലാ സെക്രട്ടറി ഇസ്മാഈൽ ഓവുങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് ഓമച്ചപുഴ, ട്രഷറർ അപ്പത്തിൽ കരീം, ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഓമച്ചപുഴ, ഫൈസൽ താനൂർ, ജാഫർ പൊന്മുണ്ടം, ജെസ്ഫൽ പൊന്മുണ്ടം, സലീം ഓലപീടിക, ഷംസു ചാരാത്ത്, മണ്ഡലം പ്രവർത്തകരായ സി. നവാസ്, ടി.കെ. ഇസ്മാഈൽ, അൽത്താഫ്, സിദ്ദിഖ്, കെ.പി. മുജീബ്, മുനവ്വിർ, ഫാസിൽ, ഹംസ ഉണ്ണിയാൽ, ആസാദ്, നിഷാദ് തുടങ്ങിയവർ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ താനാളൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.