ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ മാളുകളിലും പൊതു കേമ്പാളങ്ങളിലും പ്രവേശിക്കുന്നതിന് തവക്കൽനാ ആപ് നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വന്നു. ഇതോടനുബന്ധിച്ച് മാളുകൾ, ഹൈപർ മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. ആപ് രജിസ്റ്റർ ചെയ്യാത്തവർക്ക് അകത്ത് പ്രവേശിക്കാനാവില്ല. ചില സ്ഥാപനങ്ങളിൽ സ്വീകരണ സ്ഥലത്തോട് ചേർന്ന് ഉപഭോക്താക്കൾക്കായി ഹെൽപ് ഡെസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.
തവക്കൽനാ ആപ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ സഹായം തേടുന്ന ഉപഭോക്താക്കൾക്ക് ഇത്തരം കൗണ്ടറുകളിലെ ജീവനക്കാരെ സമീപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചയുടൻതന്നെ ഒട്ടുമിക്ക സ്ഥാപനങ്ങളും നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങിയിരുന്നു. കിഴക്കൻ പ്രവിശ്യാ ഗവർണർ സഉൗദ് ബിൻ നായിഫ് രാജകുമാരനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ ഞായറാഴ്ച (ജനുവരി 31) മുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. ഗവർണറേറ്റിെൻറ പരിധിയിൽ വരുന്ന എല്ലാ മുനിസിപ്പാലിറ്റിയിലും വ്യവസ്ഥ ബാധകമാണ്.
പ്രവിശ്യയിലെ താമസക്കാരായ സ്വദേശികളും വിദേശികളും ആരോഗ്യനില വ്യക്തമാക്കുന്ന തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, കോവിഡ് കേസുകളിൽ ക്രമാതീതമായ വർധനയുണ്ടായതാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ കാരണം. 255ഓളം പുതിയ 310 കോവിഡ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ആഴ്ചകൾക്കു മുമ്പ് നൂറിൽ താഴെ കേസുകളിലേക്ക് ദിനേന റിപ്പോർട്ട് എത്തിയിരുന്നു. നേരേത്ത, നിശ്ചയിച്ചതുപോലെ, വാക്സിൻ വിതരണം ചെയ്യാനാവാതിരുന്നതും പ്രതിസന്ധികൾ കൂടാനിടയാക്കി. അന്താരാഷ്ട്ര തലത്തിൽതന്നെ വാക്സിൻ വിതരണത്തിൽ കാലതാമസമുള്ളതിനാൽ കുത്തിവെപ്പ് സ്വീകരിക്കാനിരുന്നവരുടെ അപ്പോയിൻമെൻറ് പുനഃക്രമീകരിച്ചിരുന്നു.
ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം പിഴസംഖ്യ ഇരട്ടിയാക്കുകയും സ്ഥാപനങ്ങള്‍ നിശ്ചിത കാലയളവിൽ അടച്ചിടുകയും ചെയ്യും. ആപ് കൃത്യമായി ഉപയോഗിക്കണമെന്നും രോഗപ്രതിരോധ മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പൗരന്മാരും പ്രവാസികളും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.