ജിദ്ദ: ആരോഗ്യസംബന്ധമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് നൽകിയവരുടെ സ്റ്റാറ്റസും തവക്കൽന ആപ്പിൽ അപ്ഡേറ്റ് ആവുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ഇളവ് ലഭിച്ചവർക്ക് 'ഒഴിവാക്കപ്പെട്ടത്' (Exempt) എന്ന പേരിലായിരിക്കും തവക്കൽന ആപ്പിൽ സ്റ്റാറ്റസ് ലഭിക്കുക.
പച്ച കളറിൽ രേഖപ്പെടുത്തുന്ന ഇത് 'ഇമ്മ്യൂൺ' സ്റ്റാറ്റസായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് തവക്കൽന ആപ്ലിക്കേഷൻ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഇങ്ങിനെയുള്ളവർക്കും ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്കുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
അംഗീകൃത മെഡിക്കൽ റിപ്പോർട്ട് പ്രകാരം അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്ക് നിർബന്ധിത വാക്സിനേഷനിൽ ഇളവ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.