റിയാദ്: റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാട് ‘ലിറ്റിൽ ആർട്ടിസ്റ്റ്’ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16ലെ റായ്ഡ് പ്രോ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. 600ഓളം മത്സരാർഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. മൂന്നു മുതൽ അഞ്ചു വയസ്സു വരെ കിൻഡർ വിഭാഗത്തിലും ആറു മുതൽ ഒമ്പതു വയസ്സ് വരെയുള്ളവർ കിഡോസ് വിഭാഗത്തിലും 10 മുതൽ 13 വയസ്സിലുള്ളവർ ചാമ്പ്സ് വിഭാഗത്തിലും 14 മുതൽ 16 വയസ്സിലുള്ളവർ മാസ്റ്റേഴ്സ് വിഭാഗത്തിലുമാണ് മത്സരിച്ചത്. ചിത്രരചനക്കും നിറം നൽകുന്നതിനും ആവശ്യമായ എല്ലാ സാമഗ്രികളും സംഘാടകർ മത്സരാർഥികൾക്ക് സൗജന്യമായി നൽകി. മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും റായ്ഡ് പ്രോ കോർട്ടിൽ വെച്ച് നടന്നു. കിൻഡർ വിഭാഗത്തിൽ മരിയ മിഥില (ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ) ഒന്നാം സ്ഥാനം നേടി. കിഡോസ് വിഭാഗത്തിൽ മിർ അക്വിബ് അലി (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ്), ചാംപ്സ് വിഭാഗത്തിൽ വിനീഷ് വിജയ് പ്രതാപ് (ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ) മാസ്റ്റർ വിഭാഗത്തിൽ സായ്നബ് ഇസ്ലാം (ബംഗ്ലാദേശ് ഇന്റർനാഷനൽ സ്കൂൾ) എന്നിവരും ഒന്നാം സ്ഥാനത്തിന് അർഹരായി.
വിജയികൾക്കുള്ള സമ്മാനദാനം ഫൺബോ സീനിയർ ബ്രാൻഡ് മാനേജർ മാജിദ് ജബാലിയും നൂറ കാർഗോ ഡയറക്ടർ ബിനോയും സീമാറ്റ് ട്രേഡിങ് കമ്പനി കോഓഡിനേറ്റർ ഷാരിഖ് റെഡ് പ്രൊകോർട്ട് മാനേജർ ആരിഫ് പുത്തൻപുരയിൽ എന്നിവർ വിതരണം നടത്തി.
ഫൺബോ മാർക്കറ്റിങ് ഡയറക്ടർ ഹസൻ അൽ ഖഹ്താനി, സീനിയർ ബ്രാൻഡ് മാനേജർ മാജീദ് ജബാലി എന്നിവരുടെ സാന്നിധ്യത്തിൽ തറവാട് കാരണവർ ബിനു ശങ്കരൻ മാവേലിക്കര ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രമേഷ് മാലിമേൽ സംസാരിച്ചു. ബാബു പൊറ്റക്കാട്, മുഹമ്മദ് റഷീദ് മലപ്പുറം എന്നിവർ നേതൃത്വം നൽകി. ഇവന്റ് ഡയറക്ടർ നന്ദു കൊട്ടാരത്ത് സ്വാഗതവും മഹേഷ് ഹരിപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.