‘ദ ഐം’ കാമ്പയിൻ ലോഗോ പ്രകാശനം സെൻട്രൽകമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ നിർവഹിക്കുന്നു

‘ദ ​ഐം’ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ‘ദ ​ഐം’ കാ​മ്പ​യി​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ബ​ത്​​ഹ​യി​ലെ നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ‘ഫോ​ർ​വേ​ഡ് ടു​ഗ​ത​ർ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രെ സ​ജീ​വ​മാ​യി സം​ഘ​ട​നാ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി ‘ദ ​ഐം’ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ച​ന്ദ്രി​ക പ്ര​ച​ര​ണ​കാ​മ്പ​യി​ൻ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘ​ടാ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര​യും നോ​ർ​ക്ക കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് വെ​ങ്കി​ട്ട​യും നി​ർ​വ​ഹി​ച്ചു.

ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഷാ അ​നു​സ്മ​ര​ണം, ക്വി​സ് മ​ത്സ​രം, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം, സ്പോ​ർ​ട്സ് മീ​റ്റ്, നേ​തൃ​സ്‌​മൃ​തി, കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം, മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം, ന​സ്വീ​ഹ​ത് ക്യാ​മ്പ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഫാ​മി​ലി മീ​റ്റ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ (ദ ​ആ​ർ​ട് ഓ​ഫ് സ്പീ​ച്ച്) തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ന​ട​ത്തും. കാ​മ്പ​യി​നി​ലെ സ്പോ​ർ​ട്സി​ത​ര മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള റി​യാ​ദി​ൽ ജോ​ലി ചെ​യ്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മാ​സം 2,000 രൂ​പ പെ​ൻ​ഷ​ൻ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കെ.​എം.​സി.​സി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ​ര​ഹി​ത വാ​യ്പ, മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ൽ ബി​സി​ന​സ്​ പ​ദ്ധ​തി തു​ട​ങ്ങി ശ്ര​ദ്ധേ​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി. ഒ​രു വ​ർ​ഷം നീ​ളു​ന്ന കാ​മ്പ​യി​​ന്റെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളെ​യും പ്ര​മു​ഖ​രാ​യ വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​മാ​പ​ന സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും.

ഷാ​ഫി ചി​റ്റ​ത്തു​പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സു​ര​ക്ഷ​പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, സെ​ക്ര​​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കോ​യാ​മു ഹാ​ജി, മു​ഹ​മ്മ​ദ് വേ​ങ്ങ​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് വെ​ങ്കി​ട്ട, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, റ​ഫീ​ഖ് മ​ഞ്ചേ​രി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ യൂ​നു​സ് നാ​ണ​ത്ത്, മു​നീ​ർ വാ​ഴ​ക്കാ​ട്, മു​നീ​ർ മ​ക്കാ​നി, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല, മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​ടി. അ​ബൂ​ബ​ക്ക​ർ, റ​ഫീ​ഖ് പൂ​പ്പ​ലം, സൈ​ത​ല​വി ഫൈ​സി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

അ​ഷ്റ​ഫ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് തി​രൂ​ർ​ക്കാ​ട് സ്വാ​ഗ​ത​വും ഹാ​രി​സ് വ​ട്ട​പ്പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി​ക്കു​ട്ടി, റി​യാ​സ് ചു​ക്ക​ൻ, അ​ബു ചെ​ലൂ​ർ, സാ​ലി​ഹ് ചെ​ലൂ​ർ, ഷ​മീ​ർ മാ​നു, മു​സ്​​ത​ഫ മൂ​ർ​ക്ക​നാ​ട്, റ​ഷീ​ദ് മ​ച്ച​ഞ്ചേ​രി, പി.​കെ. ശ​ഫീ​ഖ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'The Aim' campaign announcement and logo launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.