ദവാദ്മി: നൂറു ദിവസത്തോളം ആശുപത്രിയിൽ കിടന്ന ബില്ലടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടി മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ മോചിതനായ ഗോപാൽഗഞ്ച് സ്വദേശി മുഹമ്മദ് നസറുദ്ദീൻ (48) ഒടുവിൽ മലയാളികളുടെ കാരുണ്യത്താൽ നാടണഞ്ഞു.
ദവാദ്മി നഗരത്തിൽനിന്ന് 110 കിലോമീറ്റർ അകലെ നഫി ആശുപത്രിയിലാണ് മൂന്നരമാസത്തോളം നസറുദ്ദീൻ കഴിഞ്ഞത്. ജോലിക്കിടയിൽ തളർന്നുവീണ നസറുദ്ദീന്‍ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞു ബില്ലടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഇദ്ദേഹത്തെ ദവാദ്മിയിലെ സാമൂഹിക പ്രവർത്തകരായ ഹുസൈനും റിയാസും സമീപിക്കുകയും ഈ വിഷയം റിയാദിലെ സുലൈമാൻ വിഴിഞ്ഞത്തെയും സിദ്ദിഖ് നെടുങ്ങോട്ടൂരിനെയും അറിയിക്കുകയായിരുന്നു. ഇരുവരും സുമനസ്സുകളെ കണ്ടെത്തി ഒറ്റദിവസംകൊണ്ട് ആശുപത്രിയിൽ ബില്ലടച്ച് ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും വിമാനടിക്കറ്റും എടുത്തു നൽകി. ശനിയാഴ്ച റിയാദിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.