ബാലകൃഷ്ണൻ

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

യാംബു: മെയ് 27ന് റാബിഖിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശി ബാലകൃഷ്ണന്റെ (50) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിൽ സംസ്കരിച്ചു. കൊല്ലം പുത്തൂർ തെക്കുംഞ്ചേരി പൂമംഗലത്തു വീട്ടിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.

യാംബുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ കമ്പനിയിലെ സഹപ്രവർത്തകനെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന ഒരു നേപ്പാളി പൗരനും അപകടത്തിൽ മരിച്ചിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട മറ്റൊരു നേപ്പാളി പൗരൻ ഇപ്പോഴും ചികിത്സയിലാണ്.

റാബിഖിലും യാംബുവിലുമായി രണ്ടര പതിറ്റാണ്ടിലേറെയായി വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ-ദോസരി യൂനിറ്റ് അംഗമായിരുന്നു. പരേതനായ പൂമംഗലത്തു വീട്ടിലെ സുബ്രൻ ആണ് പിതാവ്.

മാതാവ്: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണൻ. മക്കൾ: ബിബിൻ കൃഷ്ണ, അമൽ കൃഷ്ണ. നടപടികൾ പൂർത്തിയാക്കാൻ അബൂ ബുശൈത്ത് കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും വിവിധ സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - The body of a Kollam resident was buried at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.