ത്വാഇഫ്: വാഹനത്തിൽനിന്ന് വീണ് മരിച്ച ആലുവ സ്വദേശി കരിമ്പേടിക്കൽ അബ്ദുൽ സത്താറിെൻറ (42) മൃതദേഹം ത്വാഇഫിൽ ഖബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് വാഹനത്തിൽനിന്ന് വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉമറലി ബൽശറഫ് കമ്പനിയിൽ 18 വർഷമായി ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കമ്പനിയുടെ ത്വാഇഫ് ബ്രാഞ്ചിനരികെ ട്രെയിലറിൽ വിശ്രമിക്കുേമ്പാഴാണ് നെഞ്ചുവേദനയുണ്ടാവുകയും വാഹനത്തിൽ നിന്ന് തെന്നി നിലത്തുവീഴുകയും ചെയ്തത്.വാഹനത്തിൽനിന്ന് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കിത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. പിതാവ്: അബൂബക്കർ പല്ലേരിക്കണ്ടം. മാതാവ്: നഫീസ അബു. ഭാര്യ: ഷിംന സത്താർ. മക്കൾ: ഇംറാൻ (8), ഇർഫാൻ(8), ഇഹ്സാൻ (6). ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായിരുന്നു അബ്ദുൽ സത്താർ. മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഫോറം പ്രവർത്തകരായ സാദിഖ് കായംകുളം, ഹബീബ് തിരുവനന്തപുരം, അഷ്റഫ് വേങ്ങൂർ, മുഹിയിനുദ്ദീൻ മലപ്പുറം, മുനീബ് പാഴൂർ, മുഹമ്മദ് അലി എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.