ദമ്മാം: എട്ടു ദിവസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദിയിലെ ഒരു കനാലിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാർഡിൽ കടപ്രം പുറംപോക്കിൽ ജോൻസൻ ആൻറണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകൻ ജോസഫ് ജോൺസെൻറ (46) മൃതേദഹമാണ് തൊട്ടടുത്ത കനാലിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇയാൾ കനാലിെൻറ വരമ്പിൽ നിൽക്കുന്നതും താഴേക്ക് വീഴുന്നതും വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിസരത്തെ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇദ്ദേഹത്തിന് അപസ്മാരത്തിെൻറ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. ഏഴ് വർഷമായി നാബിയയിലെ ഒരു ഇസ്തിറാഹയിൽ ജീവനക്കരനായിരുന്നു ജോസഫ്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അപസ്മാരം ഉണ്ടാകുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഒരു മാസത്തിന് മുമ്പ് അപസ്മാരമുണ്ടായി മറിഞ്ഞുവീണ ജോസഫിെൻറ കൈ ഒടിഞ്ഞിരുന്നു. അത് സുഖമായതിന് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും ജോലിയിൽ കയറിയത്. കാണാതായ ദിവസം തന്നെ അന്വേഷണങ്ങൾക്കൊടുവിൽ പൊലീസിലും പരാതിപ്പെട്ടിരുന്നു.
ഇവർ താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലിൽ നിന്ന് ദുർഗന്ധം വന്നതോടെ കഴിഞ്ഞ ദിവസം സഹവ്രർത്തകനായ യു.പി സ്വദേശി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ കനാലിനരികിലേക്ക് പോകുന്നതും അവിടെ അൽപനേരം നിൽക്കുന്നതും തുടർന്ന് വീഴാൻ തുടങ്ങുേമ്പാൾ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നതും പിടികിട്ടാതെ കനാലിലേക്ക് വീഴുന്നതും കാണുന്നുണ്ട്.അവിടെ വെച്ച് അപസ്മാരം ഉണ്ടായതാകണം എന്നാണ് നിഗമനം.
ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തുന്നതെന്ന് തൊട്ടടുത്ത ഇസ്തിറാഹയിൽ ജോലിചെയ്യുന്ന വാണിയമ്പലം സ്വദേശി ഫക്രുദ്ദീൻ പറഞ്ഞു. സിമ്മിങ് പൂളുകളിലേതുൾപ്പടെ രാസവസ്തുക്കൾ കലർന്ന വെള്ളം ഒഴുക്കിവിടുന്ന കനാൽ ആയതിനാൽ അതിൽ കിടന്ന് മൃതദേഹം കൂടുതലും ജീർണിച്ചിട്ടുണ്ട്. കഴിഞ്ഞ അവധിക്ക് നാട്ടിൽ വന്നപ്പോൾ വിവഹം ഉറപ്പിച്ചതാണെന്നും രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്നും റിയാദിലുള്ള സഹോദരി ഭർത്താവ് അഗസ്റ്റിൻ പറഞ്ഞു.
മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നതായി ഇതിെൻറ നിയമ നടപടികൾ പൂർത്തിയാക്കുന്ന സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് പറഞ്ഞു. തോമസ്, ജെസ്സിൻ, ജെയിൻ, മേരിക്കുട്ടി എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.