റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തമിഴ്നാട് വാണിയൻകുളം സ്വദേശി കാളിമുത്തു പാണ്ടി (53) യുടെ മൃതദേഹം കേളി കലാസാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു.
കഴിഞ്ഞ രണ്ടു മാസമായി വിവരം ലഭിക്കാത്തതിനാൽ സുഹൃത്തുക്കൾ വഴി കുടുംബം കേളി അൽഖർജ് ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെട്ടു. കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ച് സമാന്തരമായി അന്വേഷണം നടത്തി. ഒന്നര മാസമായി അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച അജ്ഞാത മൃതദേഹത്തെപ്പറ്റി അറിഞ്ഞു. മൃതദേഹം കാളിമുത്തു പാണ്ടിയുടേതാണെന്ന് സ്ഥിരീകരിച്ച് സ്പോൺസറെ കണ്ടെത്തി ശമ്പള കുടിശ്ശികയും മറ്റ് അനുബന്ധ രേഖകളും തരപ്പെടുത്തി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. 25 വർഷമായി സ്പോൺസറുടെ കൃഷിയിടത്തിൽ ജോലിചെയ്തു വരുകയായിരുന്നു.
എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങളുമായി സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽനിന്നും ബന്ധുക്കൾ സാമ്പത്തികബാധ്യത വഹിച്ചാണ് മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.