അറാർ: ഹൃദയാഘാതം മൂലം അറാറിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി രാജെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 30 വർഷമായി അറാറിൽ പ്രവാസിയായിരുന്ന രാജൻ വാഹന മോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരിച്ചു. അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയത് അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്താണ്.
കഴിഞ്ഞ ദിവസം സൗദി എയർ ലൈൻസ് വിമാനത്തിൽ അറാറിൽനിന്നും റിയാദ് വഴി കൊച്ചിയിൽ മൃതദേഹം എത്തിച്ചു. സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഗോപൻ നാടുകാട്, സഹദേവൻ കൊടുവള്ളി, ഷാജി ആലുവ, റഷീദ് പരിയാരം, പ്രവർത്തകരായ കൃഷ്ണകുമാർ, സുനിൽ തുടങ്ങി അറാറിലെ രാജെൻറ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഭാര്യ: സതി, അഗ്രിമ രാജൻ ഏക മകളാണ്. അറാർ പ്രവാസി സംഘം പ്രവർത്തകനായിരുന്നു മരിച്ച രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.