ജുബൈൽ: സൗദിയിൽ ബാലവേല നിരോധിക്കുന്ന ദേശീയ നയത്തിന് അംഗീകാരം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചുനൽകിയതിനാലാണ് സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 ആണെന്ന് മന്ത്രാലയം അറിയിച്ചു.
കരാറിെൻറ ആർട്ടിക്കിൾ 7 ലംഘിക്കാത്ത കാലത്തോളം 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ജോലികളിലും ഒരു നിശ്ചിത എണ്ണം മണിക്കൂറുകളിലേക്കും ജോലിചെയ്യാൻ അനുവാദമുണ്ടെന്നും ഇത് കുട്ടിയുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ ലംഘിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ (ഐ.എൽ.ഒ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബാലവേല ചെയ്യുന്ന എല്ലാ കുട്ടികളുടെയും അവസ്ഥ കൈകാര്യം ചെയ്യുന്നതാണ് 138, 182 കരാറുകാൾ.
ബാലവേലയെക്കുറിച്ചുള്ള അവബോധത്തിെൻറ തോത് ഉയർത്തുക, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ വർധിപ്പിക്കുക, ബാലവേലയെക്കുറിച്ചുള്ള വിവരത്തിെൻറ അടിത്തറ വിശാലമാക്കുക നിയമം മെച്ചപ്പെടുത്തുക, പ്രോസിക്യൂഷൻ സജീവമാക്കുക, സാമൂഹിക പ്രവർത്തനങ്ങളും സാമൂഹിക സംരക്ഷണത്തിനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തുക, നിയമപരമായ പ്രായത്തിലെത്തിയ മുതിർന്നവർക്കും യുവാക്കൾക്കും അനുയോജ്യമായ ജോലി വർധിപ്പിക്കുക, അവരെ ജോലിക്ക് യോഗ്യരാക്കുക എന്നിവയാണ് നിയമത്തിലെ മറ്റു പ്രധാന സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.