ദമ്മാം: ദമ്മാം നാടക വേദി അവതരിപ്പിക്കുന്ന ‘ഇതിഹാഹം’നാടകം ഒരുങ്ങുന്നു. 2023 മേയ് 19ന് ഫൈസലിയാ ഹൈഫ് ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കും. വൈകീട്ട് മൂന്നിനും രാത്രി 7.30നും രണ്ട് പ്രദർശനം നടക്കുമെന്ന് നാടക വേദി പ്രവർത്തകർ ഇക്കാര്യം അറിയിച്ചു.
ദമ്മാം നാടകവേദി അവരുടെ ആറാമത് നാടകമാണ് ഇത്. വില്യം ഷേക്സ്പിയറുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ഈ നാടകം ദമ്മാം നാടകവേദിക്ക് വേണ്ടി ബിജു പോൾ നീലേശ്വരം ആണ് സംവിധാനം ചെയ്യുന്നത്.
അമ്പതോളം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഇതിൽ കേന്ദ്ര കഥാപാത്രമായ വില്യം ഷേക്സ്പിയറായി ജോബി ടി. ജോർജ് വേഷമിടുന്നു. അന്‍ഷാദ് തകടിയേല്‍, മുനീര്‍ മുഴപ്പിലങ്ങാട്, അഡ്വ. ആര്. ഷഹിന, ലാല്‍ജി വര്‍ഗീസ്, ഷാജി മതിലകം, മാത്തുകുട്ടി പള്ളിപ്പാട്, പി.എച്ച്. അനീഷ്, ലിബി ജെയിംസ്, ഡോ. നവ്യ വിനോദ്, ഫാത്തിമ അഫ്സല്, ജിഷ ജെയിംസ്, സോണിയ മാക്സ്മില്യന്‍, ഷിജു ഖാന്, ഹുസൈന് ചമ്പോളില്‍, ഷിബിന്‍ ആറ്റുവ, മധു കൊല്ലം, റെമി ഫിലിപ്പോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനങ്ങളും കവിതകളും വിധു പിരപ്പന്‍കോട്. എം.കെ. അർജുനനാണ് സംഗീതം. കല്ലറ ഗോപന്, ഗീത കെ.എസ്, രംഗ പ്രഭാത്, നാരായണി ഗോപന് എന്നിവരാണ് ആലാപനം. സംവിധായകൻ ബിജു പോൾ നീലേശ്വരം, കൺവീനർ നൗഷാദ് മുത്തലീഫ് കരുനാഗപ്പള്ളി, ഷാജി മതിലകം, ജോബി ജോർജ്, ഡോ. നവ്യ വിനോദ്, അഡ്വ. ഷഹിന, വിനോദ് കെ. കുഞ്ഞ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.