മക്കയിലെത്തിയ ആദ്യ സ്വകാര്യ മലയാളി ഹജ്ജ് ഗ്രൂപ്പ് തീർത്ഥാടകരെ കെ.എം.സി.സി നേതാക്കൾ സ്വീകരിക്കുന്നു.

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം

മക്ക: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം നൽകി. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ കണ്ണൂരിൽ നിന്നുള്ള സംഘമാണ് പുണ്യഭൂമിയിലെത്തിയത്. 102 തീർത്ഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 3.30നാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിൽ ഇറങ്ങിയത്. വൈകീട്ട് ഏഴ് മണിയോടെ ബസ് മാർഗം ഇവരെ മക്കയിലെത്തിച്ചു.


ആദ്യമെത്തിയ തീർത്ഥാടകർക്ക് ഊഷ്മള സ്വീകരണമാണ് മക്കയിൽ ലഭിച്ചത്. മക്കയിലെ സന്നദ്ധ വളണ്ടിയർമാർ കൈ നിറയെ സമ്മാനങ്ങൾ നൽകി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചു. സ്വകാര്യ ഗ്രൂപ്പ് വഴി കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 102 തീർത്ഥാടകരും ഇന്ന് ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലെത്തിയിട്ടുണ്ട്. ആദ്യ സംഘം തീർത്ഥാടകരെ കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഊഷ്മളമായി സ്വീകരിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മുസ്തഫ മലയിൽ, മുസ്തഫ മുഞ്ഞക്കുളം, നാസർ കിൻസാര,സൽസബീൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരണം ഒരുക്കിയത്.


സ്വകാര്യ ഗ്രൂപ്പ് വഴി ഇത്തവണ 35,005 ഹാജിമാർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. മക്കയിലെത്തുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് തീർത്ഥാടകർ ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കും. ജിദ്ദ വിമാനത്താവളം വഴി തന്നെയായിരിക്കും ഇവരുടെ മടക്കയാത്ര. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യസംഘം കരിപ്പൂരിൽ നിന്ന് ഈ മാസം 21്ന് ജിദ്ദയിലെത്തും. മെയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർ എത്തിത്തുടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.