ആഗോള ​ഐടി മേള ‘ലീപ്​ 2024​’ സാങ്കേതിക വിദ്യയുടെ അത്ഭുത​ ലോകം മിഴി തുറന്നു

റിയാദ്​: ലോകത്തിലെ ഏറ്റവും പ്രധാന സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ‘ലീപ്​ 2024’ന്​​ ഉജ്ജ്വല തുടക്കം. ഡിജിറ്റൽ പരിവർത്തനത്തിൽ സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തിയതായി ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്​ദുല്ല അൽസവാഹ പറഞ്ഞു. 11.9 ശതകോടി ഡോളറി​െൻറ സാങ്കേതിക നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുമെന്നും ഇത് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണെന്നും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി പറഞ്ഞു.

തിങ്കളാഴ്​ച രാവിലെ 10.30ന്​ റിയാദ്​ നഗരത്തിൽനിന്ന്​ 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ്​ സാ​ങ്കേതിക വിദ്യകളുടെ അത്ഭുത ലോകം മിഴി തുറന്നത്​. ‘പുതിയ ചക്രവാളങ്ങൾ’ എന്ന പേരിലുള്ള സമ്മേളനം ഈ മാസം​ ഏഴ്​ വരെ തുടരും. ആദ്യദിവസം വലിയ ജനപ്രവാഹനത്തിനാണ്​​ മേള സാക്ഷ്യം വഹിച്ചത്​. സാങ്കേതിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാഷകരും വിദഗ്​ധരും വൻകിട കമ്പനി പ്രതിനിധികളും പ​െങ്കടുക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്‌മാർട്ട് സിറ്റി ടെക്‌നോളജികൾ, ഡിജിറ്റൈസേഷ​െൻറയും ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറയും തൊഴിൽശക്തിയിൽ ചെലുത്തുന്ന സ്വാധീനം, ഗ്രീൻ കമ്പ്യൂട്ടിങ്​, നവീകരണത്തി​െൻററ ഭാവി, തന്ത്രപരമായ പരിവർത്തനം, മനുഷ്യരാശിയുടെ ഭാവിയിൽ നിക്ഷേപം എന്നിവ ആദ്യദിവസം ചർച്ച ചെയ്​തതിലുൾപ്പെടും. മൂന്നാം പതിപ്പിൽ ഒരു കൂട്ടം പുതിയ പ്ലാറ്റ്‌ഫോമുകളും തിയേറ്ററുകളും 10 ലക്ഷം ഡോളറിലധികം സമ്മാനങ്ങളുള്ള സ്​റ്റാർട്ടപ്പ് കമ്പനികൾക്കായി സമർപ്പിച്ചിരിക്കുന്ന മത്സരങ്ങളും ഉൾപ്പെടും.

സന്ദർശകരുടെ എണ്ണം രണ്ട്​ ലക്ഷം കവിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 1800-ലധികം പ്രദർശകർ, 1100-ലധികം പ്രഭാഷകർ, 668-ലധികം സ്​റ്റാർട്ടപ്പ് കമ്പനികൾ 1,38,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ സമ്മേളനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ്​ ആൻഡ് ഡ്രോണുകൾ, തഹാലുഫ് കമ്പനി എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ്​​വരെയാണ്​. മേള സന്ദർശിക്കാൻ ബാഡ്​ജ്​​ നിർബന്ധമാണ്​. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്​താണ്​ ബാഡ്​ജ്​ നേടേണ്ടത്​. രജിസ്​ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത്​ സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. റിയാദ്​ നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന്​ ​ലീപ്​ മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ്​ സർവിസുണ്ട്​. റിയാദ്​ എയർപ്പോർട്ട്​ റോഡിലെ അമീറ​ നൂറ യൂനിവേഴ്​സിറ്റി, എക്​സിറ്റ്​ എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്​, അൽഗദീർ ഡിസ്​ട്രിക്​റ്റ്​) എന്നിവിടങ്ങളിൽനിന്നാണ്​ മൽഹമിലേക്ക്​ രാവിലെ 9.30 മുതൽ വൈകീട്ട്​ 5.10 വരെ ബസ്​ സർവിസുള്ളത്​. ഉച്ചക്ക്​ 12 മുതൽ രാത്രി എട്ട്​ വരെ തിരികെയും ബസ്​ സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന്​ പുറമെ കരീം ടാക്​സി ബുക്ക്​ ചെയ്​താൽ ആകെ ടാക്​സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.

leap 2024 inaguration

ഫോ​ട്ടോ: ‘ലീപ്​ 2024​’ മേള ഉദ്​ഘാടന വേദിയിൽ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്​ദുല്ല അൽസവാഹ സംസാരിക്കുന്നു

Tags:    
News Summary - The global IT fair 'LEAP 2024' opened the wonderful world of technology.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.