ജിദ്ദ: യുനെസ്കോ പട്ടികയിൽ ത്വാഇഫ് റോസാപ്പൂക്കൾ ഉടൻ ഇടംപിടിക്കും. ത്വാഇഫിലെ പൂന്തോട്ടങ്ങളിൽ വിടരുന്ന റോസാപ്പൂക്കൾ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ത്വാഇഫ് റോസ് സൊസൈറ്റി തലവൻ മുഹമ്മദ് ബിൻ സഈദ് അൽഖുറശി പറഞ്ഞു.
ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ട ഫീൽഡ് വർക്കുകൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് ഈ വർഷത്തെ റോസാപ്പൂ വിളവെടുപ്പ് ആരംഭിച്ചത്. പ്രകൃതിദത്ത റോസ് ഓയിൽ നിർമിക്കുന്നതിനും വാറ്റിയെടുക്കുന്നതിനുമായി ത്വാഇഫിൽ 120ഓളം ഫാക്ടറികളുണ്ട്. അൽഹദ, വാദി മുഹറം, അൽഷിഫ എന്നിവിടങ്ങളിൽ 800 ഫാമുകളുമുണ്ടെന്നും ഖുറശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.