സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് അ​ൽ​ബാ​ഹ​യി​ലെ ശ​ദ പ​ർ​വ​ത നി​ര​ക​ൾ

അ​ൽ​ബാ​ഹ: സൗ​ദി​യി​ലെ പ്ര​ശ​സ്‌​ത​മാ​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലൊ​ന്നാ​ണ് അ​ൽ​ബാ​ഹ​യി​ലെ ശ​ദ പ​ർ​വ​ത നി​ര​ക​ൾ.ഇ​വി​ടു​ത്തെ വി​ശാ​ല​മാ​യ സാ​ര​വ​ത് പ​ർ​വ​ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ശ​ദ മ​ല​നി​ര​ക​ൾ പ​ല​പ്പോ​ഴും മൂ​ട​ൽ​മ​ഞ്ഞി​ൽ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച സ​ഞ്ചാ​രി​ക​ളെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ഘ​ട​ക​മാ​ണ്. മ​നോ​ഹ​ര​മാ​യ സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ മ​ര​ങ്ങ​ളു​ടെ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ​യും വേ​റി​ട്ട കാ​ഴ്ച​ഭം​ഗി​യാ​ണ് ഈ ​മ​ല​ഞ്ചെ​രു​വു​ക​ളി​ൽ വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യം ഒ​രു​ക്കു​ന്ന​ത്.

എ​പ്പോ​ഴും മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും വേ​റി​ട്ട പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ഘ​ട​ക​മാ​ണ്. പ​ഴ​ക്ക​മേ​റി​യ ഗു​ഹ​ക​ളു​ടെ ചാ​രു​ത​യേ​റി​യ കാ​ഴ്ച​ക​ൾ ഈ ​പ​ർ​വ​ത​നി​ര​യി​ലെ മ​റ്റൊ​രു മു​ഖ്യ ആ​ക​ർ​ഷ​ക​മാ​ണ്.

മൂ​വാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള ആ​ളു​ക​ൾ താ​മ​സി​ക്കാ​ൻ ഇ​വി​ടു​ത്തെ വി​ശാ​ല​മാ​യ ഈ ​ഗ്രാ​നൈ​റ്റ് ഗു​ഹ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ൽ​ബാ​ഹ​യി​ലെ വേ​റി​ട്ട ഈ ​ഗ്രാ​നൈ​റ്റ് ഗു​ഹ​ക​ൾ പ്ര​സി​ദ്ധ​മാ​ണ്. അ​ൽ​മ​ഖ്‌​വ ഗ​വ​ർ​ണ​റേ​റ്റി​ലെ തി​ഹാ​മ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് മൂ​വാ​യി​രം വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഗു​ഹ​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

പൂ​ർ​വി​ക​രു​ടെ മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ളും സാ​ബി​യ​ൻ സം​സ്കാ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളും ലി​ഖി​ത​ങ്ങ​ളും ഗു​ഹാ​മു​ഖ​ങ്ങ​ളി​ൽ കാ​ണാം. ഇ​വി​ടു​ത്തെ ഗു​ഹ​ക​ൾ പ​ല​തും സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഇ​പ്പോ​ൾ പ​രി​വ​ർ​ത്തി​പ്പി​ച്ചി​ട്ടു​ണ്ട്.


സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​ല്ലാ​സ​ത്തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ പ​ല​തും ഇ​വി​ടെ ടൂ​റി​സം അ​തോ​റി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ൽ​ബാ​ഹ​യി​ലെ ശ​ദ പ​ർ​വ​ത​നി​ര​യി​ലെ ചി​ല​ഭാ​ഗ​ങ്ങ​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഒ​ന്നു​കൂ​ടി​യാ​ണ്.

അ​പൂ​ർ​വ അ​റേ​ബ്യ​ൻ ക​ടു​വ​ക​ൾ, ചെ​ന്നാ​യ്ക്ക​ൾ, ക​ഴു​ത​പ്പു​ലി​ക​ൾ, കാ​ട്ടു​പൂ​ച്ച​ക​ൾ, കീ​രി​ക​ൾ, കു​റു​ക്ക​ന്മാ​ർ, മു​ള്ള​ൻ​പ​ന്നി​ക​ൾ, കു​ര​ങ്ങു​ക​ൾ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​ക്ഷി​ക​ളു​ടെ​യും മ​റ്റു ജീ​വി​ക​ളു​ടെ​യും ആ​വാ​സ വ്യ​വ​സ്ഥ​ക്ക് അ​നു​കൂ​ല​മാ​ണ് ഇ​വി​ടു​ത്തെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ.

പ്ര​കൃ​തി​സ്നേ​ഹി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ലും മ​റ്റും ധാ​രാ​ളം സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - The Shada Mountain Range in Al Bahah attracts visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.