റിയാദ്: പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന ഉത്തർപ്രദേശിലെ ലഖ്നോ ഖാഗ സ്വദേശി അബ്ദുറഹ്മാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിെൻറ സഹായത്താൽ നാടണഞ്ഞു. ബുറൈദയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരുകയായിരുന്നു. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഇരുകാലിലും പഴുപ്പ് ബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു. ഇരുകാലും മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചതിനെ തുടർന്ന്‍ ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചു.
പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാതിരുന്ന അബ്ദുറഹ്മാെൻറ നാട്ടിലേക്കുള്ള യാത്ര ചില നിയമപ്രശ്നങ്ങള്‍ കാരണം മുടങ്ങി. തുടർന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ഘടകത്തിെൻറ സഹായം അഭ്യർഥിക്കുകയായിരുന്നു. പ്രസിഡൻറ് ഷംനാദ് പോത്തൻകോട് അബ്ദുറഹ്മാനെ സന്ദർശിക്കുകയും സോഷ്യൽ ഫോറം റിയാദ് വെൽെഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിെൻറ നേതൃത്വത്തിൽ ഇടപെട്ട് നിയമപ്രശ്നം പരിഹരിച്ച് അബ്ദുറഹ്മാൻ ലഖ്നോവിലേക് മടങ്ങി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, മുജിബ് ഖാസിം, സ്വാലിഹ് കുമ്പള എന്നിവർ എല്ലാ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.