യാംബു: കോവിഡ് കാലത്ത് യാംബു പ്രവാസികൾക്കിടയിൽ ആതുര മേഖലയിൽ സേവനം അനുഷ്ഠിച്ച പ്രമുഖ വ്യക്തികളെ യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ആദരിച്ചു. കോവിഡ് രോഗബാധിതതരായി പ്രയാസപ്പെട്ടവരെ സഹായിച്ചും യാംബുവിൽ മരിച്ച പ്രവാസികളുടെ സംസ്കരണ നടപടികൾ പൂർത്തിയാക്കാൻ സജീവമായി രംഗത്തിറങ്ങിയ സാമൂഹിക സന്നദ്ധ പ്രവർത്തകരായ നാസർ നടുവിൽ, ശങ്കർ എളങ്കൂർ, അജോ ജോർജ്ജ്, അസ്കർ വണ്ടൂർ, സജീന മുഹമ്മദ് സാലി, ജോസഫ് തോമസ് എന്നിവർക്കാണ് ഓൺലൈൻ സംഗമത്തിൽ ആദരവ് നൽകിയത്.
ആദരിക്കപ്പെട്ടവർക്കുള്ള പ്രത്യേക ഉപഹാരം അവരുടെ താമസസ്ഥലത്ത് എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. നിയാസ് പുത്തൂർ ആദരിക്കുന്ന വ്യക്തികളെ പരിചയപ്പെടുത്തി. അബൂബക്കർ മേഴത്തൂർ, അബ്ദുൽ മജീദ് സുഹ്രി, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു. ഫാറൂഖ് കൊണ്ടേത്ത് സ്വാഗതവും നിയാസുദ്ദീൻ നന്ദിയും പറഞ്ഞു. ഹാഫിസ് റഹ്മാൻ മദനി പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.