ജിദ്ദ: സിൽവർ ജൂബിലി വർഷത്തിലേക്ക് കടക്കുന്ന ജിദ്ദയിലെ തിരുവോണം ഫാമിലി അസോസിയേഷൻ ഓണാഘോഷവും ജനറൽ ബോഡി മീറ്റിങ്ങും ഹരാസത്തിലുള്ള വില്ലയിൽ വെച്ച് നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അസോസിയേഷൻ അംഗങ്ങളായുള്ള കുടുംബങ്ങൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. കുട്ടികളുടെ കലാവിരുന്നും ഓണക്കളികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി.
പ്രസിഡന്റ് സോണി ജേക്കബ് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും മുരളിധരൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങലായ മൻസൂർ, അബീഷ്, ജിംസൺ, രാജേഷ്, റെജിൻ, വിവേക് എന്നിവർ നേതൃത്വം നൽകി ജീവകാരുണ്യ മേഖലയിലും സാമൂഹിക മേഖലയിലും തിരുവോണം അതിന്റേതായ സംഭാവനകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: സോണി ജേക്കബ് (പ്രസിഡന്റ്), അനന്ദു നായർ (ജനറൽ സെക്രട്ടറി), മുരളിധരൻ (ട്രഷറർ), ജിയ അബീഷ് (കൾചറൽ സെക്രട്ടറി), റെജിൻ (സ്പോർട്സ് സെക്രട്ടറി), സുജിത്ത് (ലോജിസ്റ്റിക്സ് കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.