ദമ്മാം/ബുറൈദ: കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ് (53) എന്നിവർ ദമ്മാമിലും തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ് മരിച്ചത്.
14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ് സലീം. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.മാതാവ്: ആബിദ ബീവി. നീണ്ടകാലമായ പ്രവാസിയായ ഇദ്ദേഹം ആദ്യം ഏഴ് വർഷം ഉനൈസയിലെ ഒരു സൂപർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. ശേഷം 14 വർഷമായി ബുറൈദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹംബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങിനൊപ്പം കമ്പനി സഹപ്രവർത്തകരും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.