കോവിഡ് ബാധിച്ച് മൂന്നുമലയാളികൾ കൂടി സൗദിയിൽ മരിച്ചു
text_fieldsദമ്മാം/ബുറൈദ: കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ് (53) എന്നിവർ ദമ്മാമിലും തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ് മരിച്ചത്.
- കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ.
- അബ്ഖൈഖിൽ ജോലി ചെയ്തിരുന്ന പി.എസ്. രാജീവിന് രണ്ടാഴ്ച മുമ്പാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. അബ്ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ വെൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാജീവിന് അസുഖം മുർഛിച്ചിരിക്കുകയാണന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫലും ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജുവും ബന്ധപ്പെടുകയും ഉടൻ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നെന്ന് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. രോഗം ഏറെ കടുത്ത ഘട്ടത്തിലാണ് അബ്ഖൈഖിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ എത്തിക്കുകയും, വെൻറിലേറ്ററിെൻറ സഹായേത്താടെ ജീവൻ നിലനിർത്തുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.
14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ് സലീം. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.മാതാവ്: ആബിദ ബീവി. നീണ്ടകാലമായ പ്രവാസിയായ ഇദ്ദേഹം ആദ്യം ഏഴ് വർഷം ഉനൈസയിലെ ഒരു സൂപർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. ശേഷം 14 വർഷമായി ബുറൈദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹംബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങിനൊപ്പം കമ്പനി സഹപ്രവർത്തകരും സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.