തൃശൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

അൽ ഖോബാർ: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്പനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടിൽ അബ്​ദുവി​ന്റെ മകൻ തൽഹത്ത് (51) ആണ് മരിച്ചത്. ഇറാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

ബുധനാഴ്ച്ച രാവിലെ ഓഫിസിലെത്തിയ തൽഹത്ത് ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇറാമിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: റുഖിയ. ഭാര്യ: ആശ തൽഹത്ത്. രണ്ടു രണ്ടുമക്കൾ.

Tags:    
News Summary - Thrissur native died in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.