റിയാദ്: സൗദി തലസ്ഥാനനഗരിക്ക് ഇന്നും നാളെയും ആഘോഷ രാവുകൾ. ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ മെഗാഷോ റിയാദിലെ സഹൃദയർക്ക് അവിസ്മരണീയാനുഭവം പകരുന്ന ദിനങ്ങളാണിനി.
വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവുമായ സൽമാൻ അലി നയിക്കുന്ന ‘താൽ’ ലൈവ് മ്യൂസിക് ഷോയും ശനിയാഴ്ച വൈകീട്ട് 7.30 മുതൽ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബെൻറ നേതൃത്വത്തിൽ പുത്തൻ വൈബ് സമ്മാനിക്കുന്ന മെഗാഷോയും അരങ്ങേറും. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിലാണ് ആഘോഷ നഗരി ഒരുങ്ങിയിരിക്കുന്നത്.
പരിപാടി ആസ്വദിക്കാൻ പ്രവേശന പാസ് ആവശ്യമാണ്. മുൻകൂട്ടി ടിക്കറ്റ് എടുക്കാൻ കഴിയാത്തവർ വിഷമിക്കേണ്ടതില്ല. പരിപാടി സ്ഥലത്തെത്തിയ ശേഷം ടിക്കറ്റെടുക്കാനുള്ള ബോക്സോഫീസ് സംവിധാനം ഇന്ത്യൻ സ്കൂളിെൻറ പ്രധാന ഗേറ്റിന് സമീപം മുൻവശത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ കാറ്റഗറികളിലേക്കുമുള്ള ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്. സാധാരണക്കാരായ കലാസ്വാദകർക്ക് പ്രാപ്യമായ 40 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ.
ഒരാൾക്ക് ഒരു ദിവസത്തേക്ക് 40 റിയാലിെൻറ ‘സിൽവർ’, 75 റിയാലിെൻറ ഗോൾഡ്, 150 റിയാലിെൻറ പ്ലാറ്റിനം, 500 റിയാലിെൻറ ‘റെഡ് കാർപ്പെറ്റ്’, നാല് പേർക്ക് ഒരു ദിവസത്തേക്ക് 250 റിയാലിെൻറ ‘ഗോൾഡ് ഫാമിലി’, 500 റിയാലിെൻറ പ്ലാറ്റിനം ഫാമിലി, 1,500 റിയാലിെൻറ ‘റെഡ് കാർപ്പെറ്റ് ഫാമിലി’ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0504507422, 0559280320 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. https://www.greatindiafest.com എന്ന ലിങ്കിൽനിന്ന് ഓൺലൈനായും ടിക്കറ്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.