ദമ്മാം: ആരോഗ്യമുള്ള മനുഷ്യൻ മതിയായ അളവിൽ രക്തം ദാനംചെയ്യുന്നത് മറ്റൊരാളുടെ ജീവൻ രക്ഷിക്കൽ മാത്രമല്ല, കരൾ രോഗത്തിെൻറയും കാൻസറിെൻറയും ഹൃദ്രോഗത്തിെൻറയും ആഘാതം കുറക്കാൻ സഹായിക്കുമെന്ന് ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിലെ ഇേൻറണസ്റ്റായ ഡോ. ഉസ്മാൻ മലയിൽ പറഞ്ഞു.
മഹത്തായ ദാനങ്ങളിൽ ഒന്നാണ് മറ്റുള്ളവർക്ക് സ്വന്തം രക്തം നൽകാൻ കഴിയുന്നത്. അത് മറ്റൊരാളുടെ ജീവസംരക്ഷണത്തിന് കാരണമാകുന്നു എന്നു മാത്രമല്ല, നൽകുന്നയാൾക്കും അതു പ്രയോജനമാണ്. ഇതിനെ കുറിച്ച് അധികം അവബോധമില്ലാത്തതാണ് ചെറിയ വിഭാഗത്തെ രക്തദാനത്തിൽനിന്ന് തടയുന്നത്. വികസിത രാജ്യങ്ങളിൽ 40ൽ ഒരാൾ രക്തം ദാനംചെയ്യാൻ മുന്നോട്ടുവരുേമ്പാൾ അവികസിത രാജ്യങ്ങളിൽ 200ൽ ഒരാൾ മാത്രമാണ് തയാറാകുന്നത്.
രക്തം കൃത്രിമമായി ഉണ്ടാക്കാനോ മറ്റെന്തെങ്കിലും പകരമായി ഉപയോഗിക്കാനോ കഴിയില്ല എന്നതിനാൽ ഒരാളുടെ ജീവസംരക്ഷണത്തിന് രക്തം കൂടിയേ തീരു. ശസ്ത്രക്രിയകൾക്കും അപകടത്തിൽ പെടുന്നവർക്കും മാരകരോഗം ഉള്ളവർക്കുമാണ് ഇതിെൻറ ആവശ്യം കൂടുതൽ.
ശുദ്ധമായ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണവുമായാണ് ഇത്തവണ ലോകാരോഗ്യ സംഘടന രക്തദാന ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. ആരോഗ്യമുള്ള ശരീരത്തിൽ അഞ്ചു മുതൽ ആറു ലിറ്റർ വരെ രക്തമുണ്ടാകും. അതിൽ നിന്ന് കേവലം 500 മില്ലി രക്തമാണ് ശേഖരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഈ രക്തം സ്വാഭാവികമായും ശരീരത്തിൽ പുതുതായി ഉണ്ടാവും.
രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരാൾക്ക് രക്തം ദാനംചെയ്യാൻ സാധിക്കും. വർഷത്തിൽ ഒരാൾക്ക് പരമാവധി അഞ്ചു തവണ വരെ രക്തം നൽകാം. സമയത്ത് ആവശ്യത്തിന് രക്തം കിട്ടാതെ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് രക്തദാന മഹത്ത്വങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിെൻറ ഭാഗമായി ജുൺ 14 രക്തദാന ദിനമായി ആചരിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനച്ചത്.
2005 മുതലാണ് ഇതിന് തുടക്കം. ഇതിനെത്തുടർന്ന് രക്തദാനത്തിനായി ആയിരങ്ങൾ സ്വമേധയാ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇപ്പോഴും ആവശ്യങ്ങൾ പൂർണമാകുന്നില്ല. രക്തം നൽകുന്നത് സ്വന്തം ആരോഗ്യ സംരക്ഷണത്തിനു കൂടി ഉപകരിക്കുന്നതാണ് എന്ന ബോധ്യം കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുമെന്നും ഡോ. ഉസ്മാൻ കൂട്ടിച്ചേർത്തു.
പ്രവാസി സംഘടനകൾ തങ്ങളുടെ പ്രവർത്തന അജണ്ടകളിൽ ഇത് ഗൗരവേത്താടെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ മാസം ദാറസ്സിഹയുടെ പിന്തുണയോടെ നവോദയ സാംസ്കാരിക വേദി 1000 കുപ്പി രക്തം ദാനംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.