ദമ്മാം: സൗദിയുടെ ദേശീയ വിനോദസഞ്ചാരത്തെ കൂടുതൽ ജനകീയമാക്കുന്നതിനും സംസ്കാരിക പൈതൃകം ലോകസഞ്ചാരികളിലേക്ക് എത്തിക്കുന്നതിനും സൗദി എയർലൈൻസും (സൗദിയ) സംസ്കാരിക കേന്ദ്രമായ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറും (ഇത്റ) സഹകരണ കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിലെ അമീർ സുൽത്താൻ ഏവിയേഷൻ അക്കാദമിയുടെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ സൗദിയ ഗ്രൂപ് ചീഫ് മാർക്കറ്റിങ് ഓഫിസർ ഖാലിദ് ബിൻ അബ്ദുൽഖാദർ താഷും സൗദി അരാംകോ പബ്ലിക്ക് അഫയേഴ്സ് മേധാവി തലാൽ അൽ മറിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇത്റയിൽ നടക്കാനിരിക്കുന്ന 'ദ ജേണി ഓഫ് സൗദിയ' എന്ന എക്സിബിഷൻ കൂടുതൽ പേർക്ക് ആസ്വദിക്കുന്നതിനും രാജ്യത്തെ വ്യോമയാന ചരിത്രം രൂപപ്പെടുത്തുന്നതിനും സഹായകമാകും.
ഇരുമേഖലകൾക്കും പരസ്പരം മെച്ചപ്പെടുന്നതിന് ഈ കരാർ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അവധിക്കാല പാക്കേജുകൾ ആവിഷ്കരിക്കും. സൗദിയുടെ വിമാനങ്ങളിൽ ഇത്റയുടെ ലോഗോ പ്രദർശിപ്പിച്ച് സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഇത്റയുടെ പങ്ക് പ്രോത്സാഹിപ്പിക്കും. കരാർ ഉയർത്തുന്ന സന്ദേശം ഏകീകരണത്തിെൻറയും സഹകരണത്തിന്റേതുമാണെന്ന് അധികൃതർ വിശദീകരിച്ചു. ഒരു കൺസൾട്ടൻറ് എന്ന നിലയിൽ ഇത്റയുമായുള്ള ഈ പങ്കാളിത്തത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണിതെന്ന് സൗദിയയുടെ ഗ്രൂപ് ചീഫ് മാർക്കറ്റിങ് ഓഫിസർ ഖാലിദ് ബിൻ അബ്ദുൽഖാദർ താഷ് പറഞ്ഞു. സമൂഹത്തിെൻറ വിവിധ വിഭാഗങ്ങൾക്ക് ഏറ്റവും പുതിയ സേവനങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്നതിന് ഈ സഹകരണം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയയുമായുള്ള സഹകരണം ഇത്റയുടെ പ്രേക്ഷകരിൽ വലിയ അളവിൽ വർധനവുണ്ടാക്കുമെന്ന് തലാൽ അൽ മറിയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.