ജിദ്ദ: 200 കോടി റിയാൽ ചെലവിൽ ത്വാഇഫിലെ സൂഖ് ഉക്കാദിൽ വൻ പൈതൃക ടൂറിസം പദ്ധതിക്ക് തുടക്കമായി. 90 ശതമാനവും സ്വകാര്യമേഖല നിക്ഷേപത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണം പൂർത്തിയാകുേമ്പാൾ 15,000 തൊഴിലവസരങ്ങളാകും ഇവിടെ ഒരുങ്ങുക. അതിൽ 80 ശതമാനവും യുവാക്കളായ സൗദി പൗരൻമാർക്കായിരിക്കും. ഹെറിറ്റേജ് സെൻററുകൾ, മ്യൂസിയങ്ങൾ, വിനോദ, വിശ്രമ കേന്ദ്രങ്ങൾ, കൺവെൻഷൻ സെൻററുകൾ എന്നിവ പൈതൃക നഗര പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടും.
ഏഴരലക്ഷം പേർക്ക് വസിക്കാവുന്ന നഗരപ്രാന്ത വാസമേഖലയും ഇതിന് അനുബന്ധമായി വികസിപ്പിച്ചെടുക്കും. ആദ്യഘട്ടത്തിൽ പ്രതിവർഷം 50 ലക്ഷം യാത്രികരെ കൈകാര്യം ചെയ്യാൻ പാകത്തിൽ പുതിയൊരു രാജ്യാന്തര വിമാനത്താവളവും ത്വാഇഫിൽ സ്ഥാപിക്കുന്നുണ്ട്. കിങ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു ടെക്നോളജി ഹബ്, ഒരു വ്യവസായ നഗരം എന്നിവയും ത്വാഇഫിൽ വരുന്നുണ്ട്.
അഞ്ചു പ്രധാന പൊതുമേഖല പദ്ധതികളാണ് സൂഖ് ഉക്കാദ് നഗര പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്.
വിനോദത്തിലൂടെ വിജ്ഞാനം ആർജിക്കാനുതകുന്ന തരത്തിലുള്ള ഇൻററാക്ടീവ് മ്യൂസിയം, ഉക്കാദ് മ്യൂസിയം, കാവ്യ, നാടക തിയറ്റർ, കരകൗശല കേന്ദ്രം, ഉക്കാദ് പാർക്ക് എന്നിവ അതിെൻറ ഭാഗമാണ്. 12 ാമത് സൂഖ് ഉക്കാദ് മേളയുടെ ഭാഗമായി മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ പുതിയ പദ്ധതകളുടെ തറക്കല്ലിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.