ജിദ്ദ: മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ െട്രയിൻ ഇൗമാസം 24 ന് സർവീസ് തുടങ്ങും. മക്ക, ജിദ്ദ, റാബിഗ്, മദീന എന്നിവിടങ്ങളിലാണ് സ്റ്റേഷനുകളും സ്റ്റോപ്പും ഉള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെയിൽവേ അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും ട്രാക്കുകളും ട്രെയിനുകളും മറ്റ് സംവിധാനങ്ങളും പൂർണ സജ്ജമാണ്. ടിക്കറ്റുകൾ ഹറമൈൻ റെയിൽ പ്രോജക്ട് വെബ്സൈറ്റിൽ ലഭിക്കും. ആദ്യഘട്ടത്തിൽ പ്രതിദിനം എട്ടുസർവീസുകളാകും ഉണ്ടാകുക. ഇൗ വർഷം അവസാനം വരെ ഇതുതുടരും. അടുത്തവർഷം തുടക്കത്തിൽ സർവീസുകൾ 12 ആക്കി ഉയർത്തും. മക്ക^ജിദ്ദ സെക്ടറിൽ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി നബീൽ അൽഅമൂദി അന്തിമ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.