ജുബൈൽ: രാജ്യത്തുടനീളമുള്ള 200 നഗരങ്ങളെയും ഗവർണറേറ്റുകളെയും 76 റൂട്ടുകളിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) ബുധനാഴ്ച പുറത്തിറക്കി.
പദ്ധതിയിലേക്ക് ബസ് സർവിസ് നൽകുന്നതിന് ടി.ജി.എ ടെൻഡർ നൽകി. ടെൻഡർ, മേഖലയിലെ മത്സരം വർധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അവസരങ്ങൾ നൽകുകയും ചെയ്യും.
ഇത് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും ഓപറേറ്റർമാർക്കിടയിൽ മത്സരാധിഷ്ഠിത സേവനങ്ങൾ നൽകുകയും ചെയ്യും.
200 നഗരങ്ങളിലൂടെയും ഗവർണറേറ്റുകളിലൂടെയും 76 റൂട്ടുകളിലായി 300ലധികം ബസ് സ്റ്റോപ്പുകളിലൂടെ പ്രതിവർഷം ആറുദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഇന്റർസിറ്റി ബസ് ട്രാൻസ്പോർട്ട് ഫ്രാഞ്ചൈസി പ്രോജക്ടിൽ പ്രവർത്തിക്കുമ്പോൾ ആഭ്യന്തര ബസ് ഗതാഗത വിപണിയെ സ്വതന്ത്രമാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ടി.ജി.എ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.