തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ ജി​ദ്ദ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ

പ​രി​പാ​ടി​യി​ൽ മാ​ട​പ്പാ​ട്ട് സൈ​ദാ​ലി​പ്പു സം​സാ​രി​ക്കു​ന്നു

സൈ​ദാ​ലി​പ്പു​വി​ന് തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി

 ജി​ദ്ദ: മു​ൻ ഖ​ത്ത​ർ പ്ര​വാ​സി​യും നാ​ട്ടി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മാ​ട​പ്പാ​ട്ട് സൈ​ദാ​ലി​പ്പു​വി​ന് തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 28 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം കെ.​എം.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ കൂ​ടി​യ അ​ദ്ദേ​ഹം തൃ​ത്താ​ല മ​ഹ​ല്ല് ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റാ​യും, തൃ​ത്താ​ല ഐ.​ഇ.​എ​സ് സ്കൂ​ൾ പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​വു​മൊ​ത്താ​ണ് ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ദ്ദേ​ഹം ജി​ദ്ദ​യി​ലെ​ത്തി​യ​ത്. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ജീ​ബ് തൃ​ത്താ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​സീ​സ് പ​ട്ടാ​മ്പി, കൂ​ട്ടാ​യ്മ മു​ൻ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ തു​റ​ക്ക​ൽ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ്‌ മൂ​ളി​പ്പ​റ​മ്പ്, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, ആ​സി​ഫ്ഖാ​ൻ ക​രു​വ​മ്പാ​ടി, യൂ​നു​സ് തൃ​ത്താ​ല, മു​സ്ത​ഫ (മു​ത്തു) തു​റ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​റ​ക്ക​ൽ സ്വാ​ഗ​ത​വും വി.​വി ബ​ഷീ​ർ സൗ​ത്ത് തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു. വി.​പി. മു​ഹ്‌​യി​ദ്ദീ​ൻ (കു​ഞ്ഞാ​പ്പ), സ​ക്കീ​ർ ക​ള്ളി​വ​ള​പ്പി​ൽ, സ​ഹീ​ർ അ​ന​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Trithala Pravasi Kottayam was granted to Saidalippu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.