തിരുവനന്തപുരം സ്വദേശി അൽബാഹയിൽ മരിച്ചു

അൽ ബാഹ: തിരുവനന്തപുരം സ്വദേശി സൗദി തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽ മരിച്ചു. പൂവച്ചൽ സ്വദേശി ഷജീം (43) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അൽ ബാഹയിലെ മലയാളി സൂക്കിൽ മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: മീര സാഹിബ്,‌ മാതാവ്: സുബൈദ ബീവി. ഭാര്യ: നജീമ. മക്കൾ: അഫ്സൽ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം അൽബാഹ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - trivandrum native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.