റിയാദ്: സൗദി അറേബ്യയുടെ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡ് തിരിച്ചെത്തി. 2022 ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച സൗദി ടീമിെൻറ കോച്ച് റെനാർഡ് ആയിരുന്നു. ഈ മത്സരത്തിെൻറ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന സൗദി ടീമിനെ ഇടവേളയിൽ റെനാർഡ് പ്രചോദിപ്പിക്കുന്നത് ഊർജം നൽകുന്നതും ലോക ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച കാഴ്ചയായിരുന്നു.
ഇറ്റാലിയൻ പരിശീലകൻ റോബെർട്ടോ മാൻസിനിക്ക് പകരക്കാരനായാണ് റെനാർഡിെൻറ തിരിച്ചുവരവ്. 2025 വരെയുള്ള കരാറാണ് നിലവിൽ സൗദി ഫുട്ബാൾ ഫെഡറേഷൻ ഒപ്പുവെച്ചിരിക്കുന്നത്. ഇത് 2027 ഏഷ്യാകപ്പ് വരെ നീട്ടാനുള്ള സാധ്യതയും കരാറിലുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ സൗദിയുമായുള്ള കരാർ അവസാനിപ്പിച്ച റെനാർഡ് ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. 2024 ആഗസ്റ്റിൽ പാരീസ് ഒളിമ്പിക്സിൽ ബ്രസീലിനോട് ഏറ്റുവാങ്ങിയ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷമാണ് റെനാർഡ് ഫ്രഞ്ച് വനിതാ ടീമിെൻറ പരിശീലക സ്ഥാനം വിട്ടത്.
സൗദി ടീമിെൻറ നിരാശപ്പെടുത്തുന്ന ഏഷ്യൻ കപ്പ് പ്രകടനവും ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം തുടക്കവും കാരണം ഈ മാസമാണ് പരസ്പര സമ്മതത്തോടെ റോബർട്ടോ മാൻസിനി സൗദി പരിശീലക സ്ഥാനം അവസാനിപ്പിച്ചത്. റെനാർഡിെൻറ തിരിച്ചുവരവ് സഊദി ഫുട്ബാൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ പരിചയസമ്പത്തും തന്ത്രപരമായ മികവും സൗദി ടീമിെൻറ ഭാവിക്ക് വളരെയധികം പ്രതീക്ഷ നൽകുന്നു. റെനാർഡ് അഫ്രിക്കൻ ഫുട്ബാളിൽ ഒരു പ്രമുഖ പേരാണ്. സാംബിയയെയും ഐവറി കോസ്റ്റിനെയും അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേട്ടത്തിലെത്തിച്ച പരിശീലകനാണ് അദ്ദേഹം. സൗദി അറേബ്യയെ 2022 ലോകകപ്പിൽ നയിച്ചതിന് പുറമേ, അൽ ഹിലാൽ ക്ലബിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.