യൗ​മു​ൽ ഖു​ർ​ആ​ൻ പ​രി​പാ​ടി അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഖു​ർ​ആ​ൻ പ​ഠ​നം വ്യാ​പ​ക​മാ​ക്കി​യ​ത് ഇ​സ്​​ലാ​ഹി പ്ര​സ്ഥാ​നം -അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി

ജി​ദ്ദ: ക​ഴി​ഞ്ഞ 40 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ലോ​ക മ​ല​യാ​ളി​ക​ളി​ൽ ഖു​ർ​ആ​ൻ പ​ഠ​നം ജ​ന​കീ​യ​മാ​ക്കി​യ​തി​ൽ ഇ​സ്​​ലാ​ഹി പ്ര​സ്ഥാ​ന​ത്തി​ന്റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ‘ലേ​ൺ ദ ​ഖു​ർ​ആ​ൻ’ ഡ​യ​റ​ക്ട​റും റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റു​മാ​യ അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ൽ ‘യൗ​മു​ൽ ഖു​ർ​ആ​ൻ’ എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ൾ ബോ​ർ​ഡി​ലെ​ഴു​തി​യാ​ൽ അ​തി​​ന്റെ പൊ​ടി താ​ഴെ വീ​ണ് ആ​ളു​ക​ൾ ച​വി​ട്ടു​മെ​ന്ന മു​ട​ന്ത​ൻ ന്യാ​യം പ​റ​ഞ്ഞു​കൊ​ണ്ട് ഖു​ർ​ആ​ൻ ക്ലാ​സുക​ളൊ​ക്കെ ഒ​രുകാ​ല​ത്ത് പൗ​രോ​ഹി​ത്യം വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് എ​ല്ലാ​വ​രും ഖു​ർ​ആ​ൻ പ​ഠി​ക്കാ​നും അ​തി​​ന്റെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നും മു​ന്നോ​ട്ട് വ​രു​ന്നു.

സെൻറ​ർ ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ സു​ൽ​ഫി​ക്ക​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘ഖു​ർ​ആ​ൻ; ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​മാ​ണ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​ദു​ഷ ബാ​ഖ​വി, ‘അ​ജ​യ്യ​മാ​ണ് ഖു​ർ​ആ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ചു​ഴ​ലി സ്വ​ലാ​ഹു​ദ്ദീ​ൻ മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​ൻ.​എം മ​ല​പ്പു​റം ഈ​സ്റ്റ്‌ ജി​ല്ല സെ​ക്ര​ട്ട​റി​യും വ​ണ്ടൂ​ർ സ​ല​ഫി​യ്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ യൂ​സു​ഫ​ലി സ്വ​ലാ​ഹി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ശൈ​ഖു​ൽ ഇ​സ്‍ലാം ഇ​ബ്നു തൈ​മി​യ്യ ത​ഹ്ഫീ​ള് വി​ദ്യാ​ർ​ഥി​ക​ളും റി​യാ​ദി​ലെ ഹി​ഫ്ള് വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ‘മാ​ഹി​ർ അ​ൽ​ഖു​ർ​ആ​ൻ’ എ​ന്ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. അ​ബ്​​ദു​ൽ ഖ​യ്യും ബു​സ്താ​നി, ഹാ​ഫി​ള് ഫ​ർ​ഹാ​ൻ, ഹാ​ഫി​ള് ഇ​സ്സു​ദ്ദീ​ൻ സ്വ​ലാ​ഹി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

അ​ൽ​ഫി​ത്റ ഹി​ഫ്ള് മ​ത്സ​ര​ങ്ങ​ളി​ൽ ബി​ഗ്ന​ർ ത​ല​ത്തി​ൽ ഹ​ൻ​ദ​ല ഹാ​ഷി​ർ (ഒ​ന്ന്), ഇ​ഷ അ​സ്‌​ലി​ൻ (ര​ണ്ട്), ലൂ​ത്ത് ഷ​ബീ​ർ (മൂ​ന്ന്) എ​ന്നി​വ​രും ലെ​വ​ൽ വ​ൺ ത​ല​ത്തി​ൽ ആ​യി​ഷ ഹ​മീ​ദ് (ഒ​ന്ന്), യൂ​സു​ഫ് അ​ഹ​മ്മ​ദ് ഷ​രീ​ഫ് (ര​ണ്ട്), ഹ​ജൂ​ൻ കൂ​നി, ആ​ഖി​ൽ അ​മീ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ വി​ജ​യി​ച്ചു.

ലെ​വ​ൽ ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ അ​മ​ൽ ശി​ഹാ​ബ് (ഒ​ന്ന്), ഐ​ദി​ൻ ബ​ഷീ​ർ (ര​ണ്ട്), റ​യ്യാ റ​സാ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ന്ന ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ കി​ഡ്സ്‌ ത​ല​ത്തി​ൽ റ​ഹാ​ൻ മു​ഹ​മ്മ​ദ്‌, മെ​ഹ്സ ബാ​ബു, റു​ആ​ൻ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രും ജൂ​നി​യ​ർ ഗേ​ൾ​സി​ൽ നി​ദ നൂ​രി​ഷ, റു​വ ഹ​നീ​ൻ, ന​താ​ശ എ​ന്നി​വ​രും സീ​നി​യ​ർ ഗേ​ൾ​സി​ൽ ന​ഷ ഹ​നൂ​ൻ, ആ​യി​ഷ ഷാ​ഫി, അ​മീ​ന ആ​ശി​ഖ്, ആ​യി​ഷ ബി​ൻ​ത് അ​ർ​ഷാ​ദ്.

സീ​നി​യ​ർ ബോ​യ്സി​ൽ അ​ബ്​​ദു​ള്ള അ​ഷ്‌​റ​ഫ്‌, യാ​സ​ൻ സാ​ബി​ർ, മു​ഹ​മ്മ​ദ്‌ ഷാ​സി​ൻ, ജൂ​നി​യ​ർ ബോ​യ്സി​ൽ ഐ​മ​ൻ ആ​ശി​ഖ്, റ​യാ​ൻ ഷ​ഹ​ബാ​സ്, അ​ബ്​​ദു​ൽ ഹ​ലിം എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത​ജ്‌​വീ​ദ് മ​ത്സ​ര​ത്തി​ൽ ഫാ​ത്തി​മ മു​ഹ​മ്മ​ദ്‌ ല​ക്‌​മീ​ൽ, സി. ​ന​ജ്മ, കെ.​എം സ​ക്കി​യ എ​ന്നി​വ​രും മു​തി​ർ​ന്ന​വ​ർ​ക്ക് ന​ട​ന്ന ത​ജ്‌​വീ​ദ് മ​ത്സ​ര​ത്തി​ൽ ഷാ​ഫി മ​ജീ​ദ്, അ​ബ്ബാ​സ് ചെ​മ്പ​ൻ, ജം​ഷാ​ദ് എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി. വി​ജ​യി​ക​ൾ​ക്കെ​ല്ലാം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സ് ചെ​മ്പ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The Islahi movement spread the study of the Quran - Abdul Qayyum Bustani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.