1. ടി.​എ​സ്.​എ​സ് ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റി​യാ​ദ് മേ​ളം ഒ​രു​ക്കി​യ ശി​ങ്കാ​രി മേ​ളം 2. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച രം​ഗാ​വി​ഷ്​​കാ​രം

ശി​ങ്കാ​രി​മേ​ള പൊ​ലി​മ​യി​ൽ ജി​ദ്ദ​യി​ൽ ടി.​എ​സ്.​എ​സ് ‘അ​ന​ന്തോ​ത്സ​വം' അ​ര​ങ്ങേ​റി

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) ജി​ദ്ദ കൂ​ട്ടാ​യ്മ​യു​ടെ 19-ാം​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ 'അ​ന​ന്തോ​ത്സ​വം' എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ലെ സാം​സ്കാ​രി​ക സ​മ്മേ​ള​നം കോ​ൺ​സു​ൽ മു​ഹ​മ്മ​ദ് ഹാ​ഷിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ അ​ജി. ഡി ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഫ്.​എ​സ്.​സി ലോ​ജി​സ്റ്റി​ജി​ക് പ്ര​തി​നി​ധി ഷ​ബീ​ർ സു​ബൈ​റു​ദ്ദീ​ൻ ആ​ശം​സ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നാ​സ​ർ സ്മാ​ര​ക അ​വാ​ർ​ഡ് വാ​സു വെ​ള്ള​ത്തേ​ട​ത്തി​നും ക​ലാ​രം​ഗ​ത്തു​ള്ള മി​ക​വി​ന് ഏ​ർ​പ്പെ​ടു​ത്തി​യ മ​ഹേ​ഷ് സ്മാ​ര​ക അ​വാ​ർ​ഡ് നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷ് ക​ട​മ്മ​നി​ട്ട​ക്കും ടി.​എ​സ്.​എ​സ് സ്പെ​ഷ​ൽ അ​ച്ചീ​വ്മെൻറ്​ അ​വാ​ർ​ഡ് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ബു​ക്സ് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡി​ന​ർ​ഹ​യാ​യ അ​റ​ബിക് കാ​ലി​ഗ്രാ​ഫ​ർ ആ​മി​ന മു​ഹ​മ്മ​ദ് ബി​ജു​വി​നും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. വി​ജേ​ഷ് ച​ന്ദ്രു സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. ന​ജീ​ബ് വെ​ഞ്ഞാ​റ​മൂ​ട്, ആ​ഷി​ക് ഹാ​ഷിം, ആ​മി​നാ മു​ഹ​മ്മ​ദ് ബി​ജു, ആ​യി​ഷ മ​റി​യം, മി​ൻ​സ ഫാ​ത്തി​മ, അ​സ്നാ മു​ഹ​മ്മ​ദ് ബി​ജു, യാ​സീ​ൻ ശ​രീ​ഫ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

താ​ള ത​രം​ഗം തീ​ർ​ത്ത് മേ​ള പെ​രു​ക്കം മു​റു​ക്കി റി​യാ​ദി​ലെ മേ​ളം കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി മേ​ളം ജി​ദ്ദ​യി​ൽ ആ​ദ്യ​മാ​യി വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. സി​നി​മാ പി​ന്ന​ണി ഗാ​യ​ക​നും സൂ​ഫി ഗാ​യ​ക​നു​മാ​യ സി​യാ​ഹു​ൽ ഹ​ഖ്, പ്ര​ശ​സ്ത ഗാ​യി​ക ശി​ഖ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​ര​രാ​ഗ സ​മ​ന്വ​യം തീ​ർ​ത്ത സം​ഗീ​ത രാ​വ് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. ജി​ദ്ദ​യി​ലെ സം​ഗീ​ത ബാ​ൻ​ഡ് 'തീ​വ​ണ്ടി' ഒ​രു​ക്കി​യ സം​ഗീ​ത​രാ​വും റി​യാ​ദ് പോ​ൾ​സ്റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ച​ടു​ല നൃ​ത്ത​വും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

ജ​യ​ശ്രീ പ്ര​താ​പ​ൻ രം​ഗാ​വി​ഷ്കാ​രം നി​ർ​വ​ഹി​ച്ച തീം ​ഡാ​ൻ​സ് പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ന്റെ ത​ന​ത് നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ധ​ന്യ കി​ഷോ​ർ നൃ​ത്ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും മ​തി​ലു​ക​ൾ എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും മൗ​ശ്മി ശ​രീ​ഫ് ഒ​രു​ക്കി​യ ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഐ​ശ്വ​ര്യ ത​രു​ൺ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ലേ​ഡീ​സ് ഡാ​ൻ​സും ക​ലാ​ഭ​വ​ൻ ഗ​ഫാ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ വാ​ദ്യോ​പ​ക​ര​ണ സം​ഗീ​ത​വും അ​ന​ന്തോ​ത്സ​വം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സ​ദ​സ്സി​ന്റെ കൈ​യ​ടി നേ​ടി.

Tags:    
News Summary - T.S.S Jeddah Conducted 19th Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.