ത്വാഇഫ്: 'സ്മൃതിപഥങ്ങളിലെ വസന്തം' എന്ന ശീർഷകത്തിൽ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണ പരിപാടിയും പണ്ഡിതനും വാഗ്മിയുമായ നാസർ ഫൈസി കൂടത്തായിക്ക് സ്വീകരണവും നൽകി. സ്വന്തം വിജയങ്ങളിലൂടെ സമുദായത്തിന്റെ ആത്മാഭിമാനമുയര്‍ത്തിയ ജനനായകനായിരുന്നു ഇ. അഹമ്മദ് എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത മാതൃകകൾ എല്ലാവർക്കും ഏറെ പ്രചോദനമാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ നാസർ ഫൈസി കൂടത്തായി പറഞ്ഞു. കണ്ണൂരില്‍നിന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ചും പിന്നെ പഠിപ്പിച്ചും ലോകത്തോളം വളര്‍ന്ന നേതാവാണ് അദ്ദേഹമെന്നും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാനായി തുടങ്ങി മന്ത്രിയും കേന്ദ്രമന്ത്രിയും ഒടുവില്‍ നയതന്ത്ര ബന്ധങ്ങളില്‍ തിളങ്ങി ആഗോളതലത്തിൽ തിളങ്ങിനിന്ന വ്യക്തിത്വവുമായിരുന്നു ഇ.അഹമ്മദ്.
മലയാളികളുടെ വിശിഷ്യ കെ.എം.സി.സിയുടെ പ്രതീക്ഷയുമായി പരിണമിച്ച ഇ. അഹമ്മദ് ചരിത്രം അടയാളപ്പെടുത്തിയ രാഷ്ട്രീയ പ്രതിഭകളുടെ പട്ടികയിലേക്കാണ് ഇതള്‍ ചേര്‍ന്നതെന്നും നാസർ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു. അഷ്റഫ് താനാളൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി മുഹമ്മദ് സാലിഹും ഏരിയ കമ്മിറ്റികളെ പ്രതിനിധാനംചെയ്ത് കുഞ്ഞിപ്പ മേൽമുറി, ഹമീദ് പെരുവള്ളൂർ, അബ്ദുറഹ്മാൻ വടക്കഞ്ചേരി, ഹാഷിം എന്നിവരും നാസർ ഫൈസിയെ ഷാളണിയിച്ചു സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശരീഫ് മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ബഷീർ താനൂർ നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് റഹ്മാനി ഖിറാഅത്ത് നടത്തി. ജലീൽ തോട്ടോളി ചെറുകുളമ്പ്, മുഹമ്മദ് ഷാ തങ്ങൾ, മുജീബ് കോട്ടക്കൽ, അബ്ദുസ്സലാം പുല്ലാളൂർ, അബ്ബാസ് രാമപുരം, ശിഹാബ് കൊളപ്പുറം, സുനീർ ആനമങ്ങാട്, ഹംസ ചാലിയം, ലത്തീഫ് അംഗരി,സലാം മുള്ളമ്പാറ, അലി ഒറ്റപ്പാലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.