റിയാദ്: സൗദിയിൽ ആഴ്ചയിൽ രണ്ടുദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധിദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടുവരുന്നത്.
സ്വകാര്യ മേഖലയിലും ആഴ്ചയിൽ രണ്ടുദിവസം അവധിയെന്ന നിർദേശം മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിൽ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയമാണ് അവസാനിച്ചത്. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം.
ഇത് 40 മണിക്കൂറായി കുറക്കാനും നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാൽ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നൽകേണ്ടിവരും. റമദാനിൽ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും. അന്തിമ അംഗീകാരമായാൽ സ്വകാര്യ മേഖലയിൽ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികൾക്കും ഇതിെൻറ ആനുകൂല്യം നൽകേണ്ടിവരും.
ചുരുക്കത്തിൽ അഞ്ചു ദിവസമായി ജോലിസമയം മാറും. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാൽ അത് ഓവർടൈം ഗണത്തിലാണ് പെടുക. പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി, സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമാകും. പ്രസവാവധി ശമ്പളത്തോടെയുള്ളത് 10ൽനിന്ന് 14 ആഴ്ചയായും പുതിയ നീക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.