ജിദ്ദ: മസ്ജിദുൽ ഹറാമിലെത്തുന്നവർക്ക് തണലേകാൻ കുടകൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. മേഖല മതകാര്യ വകുപ്പ് ബ്രാഞ്ച് ഒാഫിസിനു കീഴിലാണ് 'തണൽ, സംരക്ഷണം' എന്ന പേരിൽ കുട വിതരണത്തിനായി പദ്ധതി ആരംഭിച്ചത്. രണ്ടര ലക്ഷം കുടകളാണ് വിതരണം ചെയ്യുന്നത്.
ഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കാണ് കുടകൾ വിതരണം ചെയ്യുന്നതെന്ന് ബ്രാഞ്ച് ഒാഫിസ് മേധാവി ഡോ. സാലിം അൽഖാമിരി പറഞ്ഞു. റമദാനിൽ ത്വവാഫിനിടയിൽ ചൂടിൽനിന്ന് ആശ്വാസമേകുകയാണ് ലക്ഷ്യം. മക്കയിലെ ചൂട് കൂടിയതിനാലും തീർഥാടകരുടെ എണ്ണം വർധിച്ചതിനാലുമാണ് കുട വിതരണമെന്ന് ബ്രാഞ്ച് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.