അബഹയിലെ ശറഫ്​ മലയിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തുന്നു

മ​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ബ്​​ഹ: അ​സീ​ർ മേ​ഖ​ല​യി​ൽ അ​ബ​​ഹ​ക്ക്​ കി​ഴ​ക്ക്​ ശ​റ​ഫ് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. മ​ല​മു​ക​ളി​ൽ​നി​ന്ന്​ ഒ​രാ​ൾ വീ​ണു എ​ന്ന വി​വ​രം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച​തെ​ന്ന്​ മേ​ഖ​ല വ​ക്താ​വ്​ ​കേ​ണ​ൽ മു​ഹ​മ്മ​ദ്​ സ​യ്യി​ദ്​ പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘം സ്ഥ​ല​ത്തേ​ക്ക്​ പു​റ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ഇ​ട​ത്താ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. ഏ​റെ സാ​ഹ​സ​പ്പെ​ട്ട്​ പ​രു​ക്ക​ൻ സ്ഥ​ല​ങ്ങ​ളി​​ലൂ​ടെ​യും കു​ത്ത​നെ​യു​ള്ള വ​ഴി​ക​ളി​ലൂ​ടെ​യും ന​ട​ന്നു സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം​ സ്ഥ​ല​ത്തെ​ത്തി. ഉ​യ​ര​ത്തി​ൽ​നി​ന്ന്​ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ക​ണ്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​പ്പം മ​റ്റൊ​രാ​ളെ​യും ക​ണ്ടെ​ത്തി. ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ ആ​ളെ റെ​ഡ്​​ക്ര​സ​ൻ​റി​നു കൈ​മാ​റി​യ​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.