ജിദ്ദ: ഞായറാഴ്ച അർധരാത്രി ഉൗബറിെൻറ ഡ്രൈവേഴ്സ് ആപ് ലോഗിൻ ചെയ്ത് ഉഹൂദ് അൽ ആരിഫി കാത്തിരുന്നു. നിരത്തുകളിൽ വനിതകൾ കാറോടിക്കുന്നതിെൻറ ആരവം കേൾക്കാം. മിനിറ്റുകൾ കഴിഞ്ഞില്ല ആരിഫിയുടെ മൊബൈലിൽ സിഗ്നൽ തിളങ്ങി. ആരോ സവാരിക്ക് വിളിക്കുന്നു. അതും ഒരുവനിത. അവരും ആവേശത്തിലായിരുന്നുവെന്ന് 25 കാരിയായ ആരിഫി പറയുന്നു. അവർക്ക് വിശ്വസിക്കാനായില്ല. നിയന്ത്രണം നീങ്ങി അധികം കഴിയുംമുമ്പ് ഇങ്ങനെ യാത്ര ചെയ്യാനാകുമെന്ന് ഡ്രൈവറും യാത്രക്കാരിയും കരുതിയിരുന്നില്ല. യാത്രക്കാരി വന്നു. മുൻസീറ്റിൽ കയറിയിരുന്നു. റിയാദിെൻറ തെരുവുകളിലുടെ ഇരുവരും യാത്ര ആരംഭിച്ചു. സൗദി വനിതകളുടെ ജീവിതത്തിൽ വർണശബളമായൊരു യാത്രയുടെ തുടക്കമായിരുന്നു അത്. ഉൗബർ ഒാൺലൈൻ ടാക്സി ആപ്ലിക്കേഷനിലെ ആദ്യ വനിത ഡ്രൈവറാണ് ഉഹൂദ് അൽ ആരിഫി.
കാലിഫോർണിയയിൽ നിന്നാണ് ആരിഫിക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടിയത്. ഉൗബറിൽ രജിസ്റ്റർ ചെയ്ത ആദ്യ വനിത മാത്രമല്ല, കമ്പനിയുടെ സൗദി അറേബ്യയിലെ മാർക്കറ്റിങ് മാനേജർ കൂടിയാണ് ആരിഫി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഉൗബർ വനിത ഡ്രൈവർമാർക്കായി പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്. വനിത ഡ്രൈവർമാർക്ക് വനിത യാത്രക്കാരെ മാത്രം തെരഞ്ഞെടുക്കാനുള്ള അവസരവും നൽകി. 74 ശതമാനം നിയുക്ത ഡ്രൈവർമാരും വനിത യാത്രക്കാരെ മാത്രമാണ് താൽപര്യം. പക്ഷേ, വനിത യാത്രികർക്ക് പുരുഷ ഡ്രൈവർമാർ ഉണ്ടാകുന്നതിൽ അധികം പരാതിയില്ല. ^ ഇതുസംബന്ധിച്ച സർവേ കൂടി നടത്തിയ ആരിഫി പറയുന്നു.
ഉൗബറിെൻറ എതിരാളികളായ കാറീമിെൻറ ആദ്യ ഡ്രൈവർമാരിൽ ഒരാൾ അമ്മാൽ ഫർഹത്ത് ആണ്. രണ്ടുമക്കളുടെ മാതാവായി 45 കാരി. കമ്പനിയുടെ ആദ്യ പരസ്യങ്ങളിെലാന്ന് വനിതകൾ വണ്ടിയോടിക്കുന്ന പഴയൊരു സിറിയൻ സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് അമ്മാൽ പറയുന്നു. അവൾ ജീവിതത്തിൽ കടന്നുപോകുന്ന അവസ്ഥകളൊക്കെ സിനിമയിൽ കാണിച്ചിരുന്നു. എങ്ങനെയാണ് കരുത്തുറ്റ ഒരുവനിതയായി അവർ മാറിയതെന്നും. അതൊക്കെ ഞാൻ ഒാർത്തു. എനിക്കും അതുപോലെയാകണം -അമ്മാൽ കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രത്യേക അബായയും സ്കാർഫും ധരിച്ചാണ് അമ്മാലും ആദ്യ ഡ്രൈവിനിറങ്ങിയത്. ആദ്യ ദിനം ചെറിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ, വലിയ സ്വീകരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. അമ്മാലും ലൈസൻസ് നേടിയത് കാലിേഫാർണിയയിൽ നിന്ന് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.