യു.​എ​ഫ്.​സി അ​ല്‍കോ​ബാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ള്‍ മേ​ള​യെ കു​റി​ച്ച് സം​ഘാ​ട​ക​ര്‍

വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു

യു.​എ​ഫ്.​സി ഫു​ട്ബാ​ള്‍ മേ​ള​ക്ക് വ്യാഴാ​ഴ്ച തു​ട​ക്കം

ദ​മ്മാം: യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ പ​തി​ന​ഞ്ചാം വാ​ര്‍ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ല​പ്പ് ചാ​മ്പ്യ​ന്‍സ് ക​പ്പ് ഫു​ട്ബാ​ള്‍ മേ​ള​യു​ടെ കി​ക്കോ​ഫ് വ്യ​ഴാ​ഴ്ച രാ​ത്രി പ​ത്തി​ന് ന​ട​ക്കും.

അ​ല്‍ഖോ​ബാ​ര്‍ റാ​ക്ക​യി​ലെ ഖാ​ദി​സി​യ ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ ക​ളി. ഗോ​കു​ലം എ​ഫ്.​സി​യു​ടെ മു​ന്‍താ​ര​വും ജം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ പ്ര​തി​രോ​ധ നി​ര​യി​ലെ ക​രു​ത്ത​നു​മാ​യ മു​ഹ​മ്മ​ദ് ഉ​വൈ​സ് മോ​യി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

സ്വ​ദേ​ശി വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ അ​ബ്ദു​ല്ല മി​സ്ഫ​ര്‍ഫ​ലാ​ഹ് സു​ല്‍ത്താ​ൻ​അ​ല്‍ഹാ​ജ്രി, ഗാ​ല​പ്പ് സൗ​ദി എം.​ഡി ഹ​ക്കീം തെ​ക്കി​ല്‍എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. മാ​ന്‍ഓ​ഫ് ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് ട്രോ​ഫി​യും കാ​ശ് അ​വാ​ര്‍ഡും സ​മ്മാ​നി​ക്കും.

ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​ഫ) സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ല്‍16 പ്ര​മു​ഖ ടീ​മു​ക​ളാ​ണ്‌ മാ​റ്റു​ര​ക്കു​ന്ന​ത്. ജൂ​ൺ16​നാ​ണ് ഫൈ​ന​ൽ. കി​രീ​ട ജേ​താ​ക്ക​ള്‍ക്ക് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ക്കും.

വി​ട​വാ​ങ്ങി​യ യു.​എ​ഫ്.​സി​യു​ടെ മു​ന്‍സാ​ര​ഥി അ​ഷ്റ​ഫ് ത​ല​പ്പു​ഴ​യു​ടെ സ്മ​ര​ണാ​ർ​ഥം ഫെ​യ​ര്‍പ്ലെ ടീ​മി​ന്‌ ട്രോ​ഫി സ​മ്മാ​നി​ക്കും.

പ്ര​വാ​സം ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു. ​എ​ഫ്.​സി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം റ​സാ​ക് തെ​ക്കേ​പ്പു​റ​ത്തി​നു​ള്ള യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി ക​ളി​യു​ടെ ആ​ദ്യ ദി​വ​സം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഗാ​ല​പ്പ് സൗ​ദി എം.​ഡി ഹ​കീം തെ​ക്കി​ല്‍, ഡി​ഫ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ക​ള​ത്തി​ല്‍, യു.​എ​ഫ്.​സി പ്ര​സി​ഡ​ന്‍റ് ആ​ശി നെ​ല്ലി​ക്കു​ന്ന്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ല്‍ ആ​ന​മ​ങ്ങാ​ട്, ലെ​ശി​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, ഷ​ബീ​ര്‍ ആ​ക്കോ​ട് എ​ന്നി​വ​രും വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - UFC Football Fair begins on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.