യു.​എ​ഫ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ല​പ് ഫു​ട്ബാ​ള്‍ മേ​ള​യു​ടെ

കി​ക്കോ​ഫ് ഐ.​എ​സ്.​എ​ല്‍ താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് മോ​യി​ക്ക​ല്‍ നി​ർ​വ​ഹി​ക്കു​ന്നു

യു.​എ​ഫ്.​സി ഫു​ട്ബാ​ള്‍ മേ​ള​ക്ക് തു​ട​ക്കം

ദ​മ്മാം: അ​ല്‍കോ​ബാ​ര്‍ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ പ​തി​ന​ഞ്ചാം വാ​ര്‍ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ല​പ് ഫു​ട്ബാ​ള്‍ മേ​ള​ക്ക് റാ​ക്ക​യി​ലെ ഖാ​ദി​സി​യ ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം.

ഐ.​എ​സ്.​എ​ല്‍ ടീ​മാ​യ ജാം​ഷ​ഡ്പു​ര്‍ എ​ഫ്.​സി​യു​ടെ താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് മോ​യി​ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. ഗാ​ല​പ് സൗ​ദി എം.​ഡി ഹ​ക്കീം തെ​ക്കി​ലി​ല്‍നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച് ഉ​വൈ​സ് മോ​യി​ക്ക​ല്‍ ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക കി​ക്കോ​ഫ് നി​ര്‍വ​ഹി​ച്ചു.

സ്വ​ദേ​ശി വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ അ​ബ്ദു​ല്ല മി​സ്ഫ​ര്‍ അ​ല്‍ ഹാ​ജ്രി, മു​ജീ​ബ് ഈ​രാ​റ്റു​പേ​ട്ട, ന​വാ​സ് അ​ണ​ങ്കൂ​ര്‍, ആ​സി​ഫ് അ​ഹ്മ​ദ്, ഷ​ബീ​ര്‍, അ​ഫ്സ​ല്‍ പൊ​ങ്കി​യി​ല്‍, ഷ​നൂ​ബ് കൊ​ണ്ടോ​ട്ടി, സൈ​നു​ദ്ദീ​ന്‍ ഹു​ദ​വി, റോ​ണി ജോ​ണ്‍, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, നൗ​ശാ​ദ് ഇ​രി​ക്കൂ​ര്‍, അ​ഷ്റ​ഫ് ആ​ലു​വ, ജം​ജൂം അ​ബ്ദു​ല്‍ സ​ലാം, ലി​യാ​ക്ക​ത്ത് ക​ര​ങ്ങാ​ട​ന്‍, അ​ബ്ദു​ല്‍ സ​മ​ദ് കെ.​പി, നാ​സ​ര്‍ വെ​ള്ളി​യ​ത്ത്, സ​ക്കീ​ര്‍ വ​ള്ള​ക്ക​ട​വ്, മു​ജീ​ബ് പാ​റ​മ്മ​ല്‍, സ​ഹീ​ർ മ​ജ്‌​ദാ​ൽ, റി​യാ​സ് പ​റ​ളി, ജാ​ബി​ർ ഷൗ​ക്ക​ത്ത്, റ​ഷീ​ദ് മാ​ളി​യേ​ക്ക​ല്‍, ഷു​ക്കൂ​ര്‍ അ​ല്ലി​ക്ക​ല്‍, ഹു​സൈ​ന്‍ നി​ല​മ്പൂ​ര്‍, അ​സ്‍ലം ക​ണ്ണൂ​ര്‍, ഇ​ഖ്ബാ​ല്‍ ആ​ന​മ​ങ്ങാ​ട്, സ​ജീ​ബ് ചേ​ല​ക്കോ​ട​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​ശി നെ​ല്ലി​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് ക​ള​ത്തി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ യൂ​ത്ത് ക്ല​ബ് എ​ഫ്.​സി ദ​മ്മാ​മി​നെ​യും ജു​ബൈ​ല്‍ എ​ഫ്.​സി സ്പോ​ര്‍ട്ടി​ങ് ഖാ​ലി​ദി​യ​യെ​യും ഇ.​എം.​എ​ഫ് റാ​ക്ക എ​ഫ്.​സി.​ഡി തെ​ക്കേ​പ്പു​റ​ത്തെ​യും മ​ഡ്രി​ഡ് എ​ഫ്.​സി ഇം​കോ കോ​ബാ​റി​നെ​യും ഖാ​ലി​ദി​യ എ​ഫ്.​സി ദ​മ്മാം സോ​ക്ക​റി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

വി​നീ​ഷ് സു​രേ​ഷ് (യൂ​ത്ത് ക്ല​ബ്), ഗോ​കു​ല്‍ (ജു​ബൈ​ല്‍ എ​ഫ്.​സി), ദി​ല്‍ഷാ​ദ് (ഇ.​എം.​എ​ഫ്), ശി​ഹാ​ബ് (മ​ഡ്രി​ഡ്) ഹ​ഫ്സ​ല്‍ (ഖാ​ലി​ദി​യ) എ​ന്നി​വ​രെ ക​ളി​യി​ലെ കേ​മ​ന്മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു. റ​ഷീ​ദ് മാ​ന​മാ​റി, ലെ​ശി​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, ശ​രീ​ഫ് മാ​ണൂ​ര്‍, ഷാ​ഹി​ദ് ക​ള്ളി​ക്കാ​ട്, ഫൈ​സ​ല്‍ കാ​ളി​കാ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സ്വ​ദേ​ശി റ​ഫ​റി​മാ​ര്‍ ക​ളി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - UFC football fair has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.