ദമ്മാം: അല്‍ ഖോബാര്‍ യുനൈറ്റഡ് എഫ്.സി ഗാലപ് ഫുട്ബാള്‍ മേളക്ക് അൽ നഹ്ദ ക്ലബ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്റര്‍നാഷനല്‍ ഇന്ത്യൻ ഫുട്ബാള്‍ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു. കഴിവുകളേറെയുണ്ടായിട്ടും നാട്ടില്‍ പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാര്‍ക്ക് ജീവിത വരുമാനത്തോടൊപ്പം കളി മൈതാനങ്ങളും സമ്മാനിക്കപ്പെടുന്ന പ്രവാസഭൂമിയിലെ കാൽപന്ത് കൂട്ടായ്മകൾ അത്ഭുതപ്പെടുത്തുന്നതായി അനസ് എടത്തൊടിക പറഞ്ഞു.
അനസ് എടത്തൊടികയെ സൗദി പൗരപ്രമുഖൻ അബ്ദുല്ല അല്‍ ഹജ്രിയുടെ നേതൃത്വത്തില്‍ ക്ലബ് ഭാരവാഹികൾ ബൊക്കെ നല്കി സ്വീകരിച്ചു. ഗാലപ് സൗദി എം.ഡി ഹകീം തെക്കില്‍, ജോര്‍ജ് ബിനോയ് കാലക്സ്, ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, വായില്‍ സെയിത്തര്‍, ബഖിത് അൽ സഹ്റാനി, കെ.പി. സമദ്, അനീഷ് അബൂബക്കര്‍ (അബിഫ്കോ), കെ.പി. ഹുസൈൻ, പി.ബി. സലാം, ജോൺ കോശി, വിൽഫ്രഡ് ആൻഡ്രൂസ്, റഫീഖ് കൂട്ടിലങ്ങാടി, സകീർ വള്ളക്കടവ്, മുഹമ്മദ് സത്താർ, ജുനൈദ് നീലേശ്വരം, ജാഫർ നാദാപുരം, ഷൗക്കത്ത് കാലിക്കറ്റ്, മിന്റു ഡേവിഡ്, അൻവർ റയാൻ, നൗശാദ് ഇരിക്കൂർ, ഷിബു ഉണ്ണി, ഗാലപ് പ്രതിനിധികളായ സുബൈർ കണ്ണൂർ, ഇഖ്ബാൽ, സിറാജ്, റിയാസ്, ഹാരിസ്, അഷ്റഫ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
വിജയികൾക്കുള്ള ട്രോഫിയുടെ ലോഞ്ചിങ് സ്റ്റേഡിയത്തിൽ വെച്ച് അനസ് എടത്തൊടിക നിർവഹിച്ചു. ഉദ്ഘാടന മത്സരത്തിൽ എഫ്.സി ദമ്മാം കെപ്വ എഫ്.സിയുമായി മാറ്റുരച്ചു. റിയാസ് നേടിയ ഏക ഗോളിന് കെപ്വ എഫ്.സിയെ എഫ്.സി ദമ്മാം പരാജയപ്പെടുത്തി. റിയാസിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. രണ്ടാമത് നടന്ന മത്സരത്തിൽ ആർ.സി.എഫ്.സി ജുബൈലും ദല്ലാ എഫ്.സിയും തമ്മിൽ മാറ്റുരച്ചു.
ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല. പെനാൽട്ടി ഷൂട്ടൗട്ടിൽ ദല്ല എഫ്.സിക്ക് വിജയം സമ്മാനിച്ച ഗോൾ കീപ്പർ സുഹൈൽ കളിയിലെ മികച്ച താരമായി. മികച്ച കളിക്കാർക്കുള്ള ട്രോഫിയും സമ്മാനങ്ങളും സമീർ നാദപുരം, സൈനുദ്ദീൻ മൂർക്കനാട്, കെ.പി. സമദ്, അനീഷ് അബൂബക്കര്‍, യുസുഫ് ശൈഖ്, മുഹമ്മദ് സനൂപ്, ഷറഫുദ്ദീൻ, റിയാസ് ദുബൈ, അസ്ലം കണ്ണൂർ എന്നിവർ സമ്മാനിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ ആനമങ്ങാട്, രാജു കെ. ലൂക്കാസ്, ആശി നെല്ലിക്കുന്ന്, ഫൈസൽ എടത്തനാട്ടുകര, ശരീഫ് മാണൂർ, മുഹമ്മദ് നിഷാദ്, ഷബീർ ആക്കോട്, ഫൈസൽ കാളികാവ്, റഹീം അലനല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.