റിയാദ്: യുനൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റിയാദ് ദാറുൽ ബൈദയിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യം നേടിയെടുക്കാൻ ധീരമായി പോരാടിയ മഹാന്മാരുടെ ത്യാഗങ്ങൾ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി ഓർമിപ്പിച്ചു.
വയനാട്ടിലും കോഴിക്കോട് വിലങ്ങാടും നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കായി യോഗത്തിൽ പ്രാർഥന നടത്തുകയും ആ പ്രദേശങ്ങളിൽ ഭക്ഷണവും ഉറക്കവും ഇല്ലാതെ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ സംഘടനകളെയും അവയുടെ അംഗങ്ങളെയും അനുമോദിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളിൽ പല പ്രവാസി സുഹൃത്തുക്കളുടെയും സഹോദരന്മാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നവാസ് കണ്ണൂർ, ജാഫർ ചെറുകര, റഹ്മാൻ തരിശ്, മജീദ് ബക്സർ, ബാവ ഇരുമ്പുഴി, ശബീർ മലപ്പുറം, ജസീം, ശരത് എന്നിവർ സംസാരിച്ചു. ഹകീം, ചെറിയാപ്പു മേൽമുറി, ജാനിസ്, വൈശാഖ് കണ്ണൂർ, യഹ്യ, സവാദ് എന്നിവർ നേതൃത്വം നൽകി. ഉമർ മേൽമുറി സ്വാഗതവും സാഹിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.