മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. 

മലപ്പുറം ഒതുക്കുങ്ങൽ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണിൽതൊടി ഖദീജയാണ് ജിദ്ദയിൽ മരിച്ചത്. ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.

ഭർത്താവ്: എറമു, മക്കൾ: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുൽ സമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ. മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Umrah pilgrim dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.