മുഹ്തസിം അഹ്‌മദ്‌

റിയാദ്​ എയർപ്പോർട്ടിൽ​ യു.പി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: നാട്ടിൽ പോകാൻ റിയാദ്​ എയർപ്പോർട്ടിൽ വിമാനം കാത്തിരുന്ന ഉത്തർപ്രദേശ്​ സ്വദേശി മരിച്ചു. സഹറൻപൂർ സ്വദേശി മുഹ്തസിം അഹ്‌മദ്‌ (48) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

നാട്ടിലേക്ക് പോകാൻ റിയാദിൽ നിന്ന്​ ഡൽഹിയിലേക്കുള്ള ഗോ എയർ വിമാനത്തിന്‍റെ ബോഡിങ് പാസെടുത്ത്, എമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച്​ വിമാനം കാത്തിരിക്കു​​മ്പോഴാണ്​ മരണം. റിയാദിൽ ഹൗസ്​ ഡ്രൈവറായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ് ഷെഹീദ്. മാതാവ്: ഭൂരി. ഭാര്യ: മുഹ്സിന. മൃതദേഹം റിയാദ് നസീം മഖ്‌ബറയിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങാണ്​ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്​.

Tags:    
News Summary - UP native died in riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.