റിയാദ്: ആത്മഹത്യ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു. ഉത്തർപ്രദേശ് അലഹബാദ് സ്വദേശി അലി (25) ആണ് മരിച്ചത്. മൂന്നുവർഷം മുമ്പ് നാട്ടിൽനിന്ന് വന്ന അലി ജോലിസംബന്ധമായ വിഷയത്തിൽ സ്പോൺസറുമായി ബന്ധമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടക്ക് സ്പോൺസർ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ല എന്ന് സൗദി ജവാസാത്തിൽ പരാതിപ്പെട്ട് 'ഹുറൂബ്' (ഒളിച്ചോടി എന്ന നിയമക്കുരുക്ക്) ആക്കുകയും ചെയ്തു. നാട്ടിൽ പോകാനാകാത്തതിെൻറ വിഷമത്തിലായിരുന്നു അലി. ആത്മഹത്യാ ശ്രമത്തിനിടക്ക് ശരീരം പൂർണമായും പൊള്ളലേറ്റു ചികിത്സയിലായിരുന്നു.
പിതാവ്: മുഖ്താർ. മാതാവ്: നിസ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, ശിഹാബ് പുത്തയത്ത്, അൽത്താഫ് വട്ടപ്പാറ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.