മക്കയിലെത്തിയ ആദ്യ മലയാളി ഹാജിമാർക്ക് വിവിധ സംഘടനകൾ സ്വീകരണം നൽകി

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘത്തിന് വിവിധ സംഘടനകൾ മക്കയിൽ സ്വീകരണം നൽകി. മക്ക കെ.എം.സി.സി ഹജ്ജ് വളന്റിയർമാർ പഴങ്ങൾ അടങ്ങിയ കിറ്റ് നൽകിയും സ്വാഗതഗാനം ആലപിച്ചും മറ്റു സമ്മാനങ്ങൾ നൽകിയുമാണ് ഹാജിമാരെ വരവേറ്റത്. യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് പ്രഭാത ഭക്ഷണം കെ.എം.സി.സി വളന്റിയർമാർ വിതരണം ചെയ്തിരുന്നു. സ്വീകരണത്തിന് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുത്തിമോൻ കാക്കിയ, നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ദേശീയ ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഇസ്സുദ്ദീൻ ആലുങ്ങൽ, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.


ആദ്യ ഹജ്ജ് സംഘത്തിന് മക്ക അസീസിയിൽ തനിമ സാംസ്കാരിക വേദി ഒരുക്കിയ സ്വീകരണത്തിൽ വളന്റിയർമാർ സമ്മാനങ്ങൾ കൈമാറി. താമസസ്ഥലം കണ്ടെത്താനും ലഗേജുകൾ റൂമുകളിൽ എത്തിക്കാനും വയോധികരായ ഹാജിമാരെ ബസിൽനിന്ന് താമസ സ്ഥലങ്ങളിൽ എത്തിക്കാനും തനിമ വളന്റിയർമാർ സഹായത്തിനുണ്ടായിരുന്നു. നാട്ടിൽ നിന്നെത്തിയ ഹാജിമാർക്ക് വനിതകളും കുട്ടികളുമടങ്ങിയ വളന്റിയർമാരുടെ പരിചരണം ഏറെ ആശ്വാസമായി. അവസാന ഹാജി മക്ക വിടുന്നത് വരെ വിവിധ മേഖലകളിൽ സേവനങ്ങളുമായി തനിമ വളന്റിയർമാർ രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകൾ രൂപവത്കരിച്ച് ഓരോ മേഖലയിലും കഴിവുള്ള പ്രത്യേക വളന്റിയർമാരെ ചുമതലപ്പെടുത്തി. ഇവർക്ക് കീഴിൽ വിവിധ സംഘങ്ങളായാണ് പ്രവർത്തനം. ഹാജിമാർക്ക് ഭക്ഷണ വിതരണം ഉൾപ്പെടെ വരുംദിവസങ്ങളിൽ കൂടുതൽ സജീവമായ പ്രവർത്തങ്ങൾ നടത്താൻ തനിമ വളന്റിയർമാർ സജ്ജമാണെന്നും ഭാരവാഹികൾ അറിയിച്ചു.

അബ്ദുൽ ഹക്കീം ആലപ്പുഴ, സഫീർ അലി, മനാഫ് കുറ്റ്യാടി, ടി.കെ ശമീൽ, അഫ്സൽ കള്ളിയത്ത്, റഷീദ് സഖാഫ്, ഷാനിബ നജാത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.


ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർമാരുടെ സ്വീകരണത്തിന് ഹജ്ജ് വളന്റിയർ കോർ ചെയർമാൻ ഹനീഫ അമാനി, കോഓഡിനേറ്റർ ജമാൽ കക്കാട്, ക്യാപ്റ്റൻ അനസ് മുബാറക്, ചീഫ് അഡ്മിൻ ശിഹാബ് കുറുകത്താണി, അൻസാർ താനളൂർ, അലി കോട്ടക്കൽ, റഷീദ് വേങ്ങര എന്നിവർ നേതൃത്വം നൽകി. നവോദയ കമ്മിറ്റിക്ക് വേണ്ടി ക്യാപ്റ്റൻ നെയ്സൽ കനി, വൈസ് ക്യാപ്റ്റൻ സനീഷ് പത്തനംതിട്ട, കൺവീനർമാരായ മുഹമ്മദ് മേലാറ്റൂർ, ഷിഹാബ് എണ്ണപ്പാടം, ട്രഷറർ ബഷീർ നിലമ്പൂർ എന്നിവർ തീർഥാടകരെ വരവേറ്റു. വിഖായ, ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളും ഹാജിമാരെ സ്വീകരിക്കാൻ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Various organizations welcomed the first Malayali pilgrims who reached Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.